പൂനെ: പെരുമ്പാമ്പിനെ കൊന്ന കേസില്‍ അഞ്ച് പേര് പിടിയില്‍. ടൗണ്‍ഷിപ്പില്‍ കടന്നുകൂടിയ പെരുമ്പാമ്പിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. പൂനെയിലെ മുല്സിയിലെ ആംബി വാലി സിറ്റിയിലാണ് സംഭവം.
വനം വകുപ്പാണ് സംഭവത്തിനെതിരെ രംഗത്തെത്തിയത്. കഷ്ണമാക്കി കുഴിച്ചിട്ട നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്. വലിയ പെരുമ്പാമ്പായതിനാലാണ് വെടിവെക്കേണ്ടിവന്നതെന്ന് ജീവനക്കാര്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.
വീഡിയോ ശ്രദ്ധയില്‍പ്പെട്ട വന്യജീവി സംരക്ഷകന്‍ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പെരുമ്പാമ്പിനെ വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്കും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments