യുഎഇ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആന്റി-ഫ്രോഡ് നിയമ പ്രകാരം അനധികൃത ടയര്‍ വില്‍പ്പന യുഎഇയില്‍ നിരോധിച്ചു. സമാന്തര വിപണിയില്‍ നടത്തിവന്ന വ്യാജ ടയര്‍ കച്ചവടം തടയാന്‍ ഈ നിയമം പ്രകാരം സാധിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയിലാണ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍ വ്യാജ ഉത്പന്നങ്ങള്‍ക്കെതിരെയുള്ള നിയമം കൊണ്ടുവന്നത്.
കര്‍ശന പിഴ ചുമത്താനാണ് ഈ നിയമം അനുശാസിക്കുന്നത്. വാണിജ്യ തട്ടിപ്പ് പ്രകാരം കേസെടുക്കുകയാണ് ചെയ്യുക. വ്യാജ ടയര്‍ ഉപയോഗിക്കുന്നതുവഴി നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് യുഎഇയില്‍ കര്‍ശന നിയമം കൊണ്ടുവന്നതെന്ന് അധികൃതര്‍ പറയുന്നു.
യുഎഇയില്‍ ജിസിസിയുടെ ഉള്ളില്‍ വരുന്ന മാര്‍ക്കറ്റില്‍ ജിഎസ്ഒ സ്റ്റാന്റേര്‍ഡ് ഇല്ലാത്ത ടയര്‍ വില്‍ക്കാന്‍ പാടില്ല. വിപണിയില്‍ വില്‍ക്കുന്ന വ്യാജ ടയറുകള്‍ക്ക് ജിഎസ്ഒ സ്റ്റാന്റേര്‍ഡ് ഇല്ലെന്നാണ് പറയുന്നത്. ഈ ടയറുകള്‍ അവിടുത്തെ കാലാവസ്ഥയുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതല്ല. അതുകൊണ്ടുതന്നെ പല അപകടങ്ങളും സംഭവിക്കുന്നു.
ഇത്തരം ടയറുകള്‍ക്ക് വാറന്റി പോലും നല്‍കുന്നില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഈസ സലാ അല്‍ ഗുര്‍ഗ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് യുഎഇ സര്‍ക്കാര്‍ ഇത്തരം വാണിജ്യ തട്ടിപ്പ് കണ്ടെത്തുന്നത്.
Post Your Comments