ന്യൂഡൽഹി : വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടുകളുണ്ടെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച ആം ആദ്മി പാർട്ടിക്ക് നിശിതമായ മറുപടിയുമായി കമ്മീഷൻ. തോല്‍വിക്ക് കാരണം എന്തെന്ന് ആം ആദ്മി പാര്‍ട്ടി ആത്മ പരിശോധന നടത്തണം. അല്ലാതെ വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചും തെരഞ്ഞെടുപ്പ് കമ്മീഷ ന്‍ എ എ പി ക്കു കത്ത് നൽകി.
കോടതി നിർദ്ദേശമനുസരിച്ച് മാത്രമേ വോട്ടിംഗ് യന്ത്രങ്ങളുടെ പുന:പരിശോധന നടക്കുകയുള്ളൂവെന്നും വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കണ്ടെത്താനായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെത് രാഷ്ട്രീയ പ്രസ്താവനയാണെന്നും സ്വമേധയാ നടപടിയെടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും കമ്മീഷന്റെ നടപടിയിൽ ദുരൂഹതയുണ്ടെന്നും കെജ്‌രിവാൾ ആരോപിച്ചു.
Post Your Comments