
ലക്‌നൗ:തന്‍റെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ തന്നെയാണെന്ന് മുലായത്തിന്‍റെ മരുമകള്‍ അപര്‍ണ യാദവ് തുറന്നടിച്ചു. പാർട്ടിക്കാർ തന്നെ പിന്നിൽ നിന്ന് കുത്തിയതാണ് തന്റെ പരാജയ കാരണമെന്നും വെറുതെ വോട്ടിങ് മെഷീൻ പഴിക്കേണ്ട കാര്യമില്ലെന്നും അപർണ്ണ പറഞ്ഞു.വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുമായിരുന്നു.
പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിലാണ് വോട്ടിങ് മെഷീൻ പരിശോധിച്ചത്. തനിക്കു വേണ്ടി ഒരു നേതാക്കളും പ്രചാരണത്തിന് ഇറങ്ങിയില്ലെന്നും അപർണ്ണ കുറ്റപ്പെടുത്തി.മുലായത്തിന്‍റെ രണ്ടാമത്തെ മകന്‍ പ്രതീക് യാദവിന്‍റെ ഭാര്യയാണ് അപര്‍ണ.കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ റീത്ത ബഹുഗുണ ജോഷിയോട് 38000 വോട്ടുകള്‍ക്കാണ് അപര്‍ണ പരാജയപ്പെട്ടത്. അപർണ്ണ ബിജെപിയിലേക്ക് ചേരുന്നതായുള്ള സൂചന ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Post Your Comments