Latest NewsNewsInternational

തെക്കന്‍ കൊളംബിയയില്‍ പ്രളയം ; 250 ല്‍ അധികം പേര്‍ മരണപെട്ടു

മെക്കോവ: തെക്കന്‍ കൊളംബിയയില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 250 ല്‍ അധികം പേര്‍ കൊല്ലപെട്ടു. പ​​രി​​ക്കേ​​റ്റ​​വ​​രു​​ടെ എ​​ണ്ണം 400 ക​​വി​​ഞ്ഞു. നി​​​ര​​​വ​​​ധി​​​പ്പേ​​​രെ കാ​​​ണാ​​​താ​​​യ​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നാ​​യി 1100 സൈ​​നി​​ക​​രെ നി​​യോ​​ഗി​​ച്ചു.

ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ന​​​ദി​​​ക​​​ൾ കവി​​​ഞ്ഞൊ​​​ഴു​​​കി​​​യ​​​തോ​​​ടെ​ മണ്ണിടിച്ചില്‍ ഉണ്ടായി കൂടാതെ ​ ചെ​​ളി​​യും പാ​​റ​​ക്ക​​ല്ലു​​ക​​ളും വീ​​ടു​​ക​​ളു​​ടെ മേ​​ൽ പ​​തി​​ച്ചു.

മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ ഏ​​​റ്റ​​​വും നാ​​​ശം വി​​​ത​​​ച്ച​​​ത് ഇ​​​ക്വ​​​ഡോ​​​ർ അ​​​തി​​​ർ​​​ത്തി​​​യി​​​ലെ മൊ​​​ക്കേ​​​വ​​​യി​​​ലാ​​​ണ്. വെ​​ള്ളി​​യാ​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​ക്കു​​ശേ​​ഷം ഉ​​ണ്ടാ​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ൾ മ​​​ണ്ണി​​​ന​​​ടി​​​യി​​​ലാ​​​യി. വീ​​​ടു​​​ക​​​ളും കെ​​​ട്ടി​​​ട​​​ങ്ങ​​​ളും പാ​​​ല​​​ങ്ങ​​​ളും ഒ​​​ലി​​​ച്ചു​​​പോ​​​യി. വ​​​ന​​​പ്ര​​​ദേ​​​ശ​​​ത്തോ​​​ടു ചേ​​​ർ​​​ന്നു മ​​​ണ്ണി​​​ടി​​​ച്ചി​​​ലു​​​ണ്ടാ​​​യ​​​തി​​​നാ​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും ദു​​​ഷ്ക​​​ര​​​മാ​​​യി.

ദു​​​ര​​​ന്ത​​​മേ​​​ഖ​​​ല സ​​​ന്ദ​​​ർ​​​ശി​​​ച്ച കൊ​​​ളം​​​ബി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഹു​​​വാ​​​ൻ മാ​​​നു​​​വ​​​ൽ സാ​​​ന്‍റോ​​​സ് പ്ര​​​ദേ​​​ശ​​​ത്ത് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. രാ​​​ജ്യ​​​ത്തി​​​ന്‍റെ മു​​​ഴു​​​വ​​​ൻ ശ​​​ക്തി​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ച് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്ന് സാ​​​ന്‍റോ​​​സ് ട്വീ​​​റ്റ് ചെ​​​യ്തു. ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​ കൊ​​​ളം​​​ബി​​​യ​​​യി​​​ലെ ദു​​​ര​​​ന്ത​​​ത്തി​​​ൽ ദുഃ​​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button