India

ആര്‍ബിഐ ഗവര്‍ണറുടെ ശമ്പളം കേട്ടാല്‍ ഞെട്ടും: മൂന്നിരട്ടി വര്‍ദ്ധനവ്

ന്യൂഡല്‍ഹി: ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ശമ്പളം മൂന്നിരട്ടി വര്‍ദ്ധിപ്പിച്ചു. അടിസ്ഥാന ശമ്പളം 2.5 ലക്ഷം രൂപയായി. ഗവര്‍ണറെ കൂടാതെ ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടെയും വേതനം വര്‍ധിപ്പിച്ചിട്ടുണ്ട്. 2016 ജനുവരി ഒന്നുമതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് വര്‍ധനവ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറാകുന്നത്. 90,000 രൂപയായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഇതുവരെയുള്ള അടിസ്ഥാന ശമ്പളം. ഇത് മൂന്നിരട്ടിയായിട്ടാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടേത് 80,000 രൂപയുമായിരുന്നു. അതേസമയം, ഇപ്പോഴും ഇവരുടെ വേതനം മറ്റു ബാങ്കുകളുടെ തലവന്‍മാരെ അപേക്ഷിച്ച് കുറവാണ്.

ശമ്പളവും ആനുകൂല്യങ്ങളുമടക്കം 2,09,500 രൂപയാണ് ഉര്‍ജിത് പട്ടേല്‍ നവംബറില്‍ വാങ്ങിയത്. അടിസ്ഥാന വേതനം വര്‍ദ്ധിപ്പിച്ചതോടെ ഉര്‍ജിത് പട്ടേലിന്റെ ശമ്പളം 3.70 ലക്ഷമായി ഉയരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button