Latest NewsKeralaNews

കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ ജെല്ലിക്കെട്ട് മോഡല്‍ സമരത്തിന് ആഹ്വാനം

മൂന്നാര്‍: ടൂറിസം മേഖലയെ മാധ്യമങ്ങള്‍ തകര്‍ക്കുന്നു. കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ ജെല്ലിക്കെട്ട് മോഡല്‍ സമരത്തിന് ആഹ്വാനം. മൂന്നാറുകാരെ മുഴുവന്‍ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നതിനെതിരെയാണ് ജെല്ലിക്കെട്ട് മോഡല്‍ സമരത്തിന് ആഹ്വാനം ചെയ്ത് നോട്ടീസ് പുറത്തിറക്കിയിരിയ്ക്കുന്നത്. . വിവിധ മത-വ്യാപാര സംഘടന നേതാക്കളുടെ പേരില്‍ പുറത്തിറക്കിയ നോട്ടീസിലാണ് സമരാഹ്വാനമുള്ളത്. മൂന്നാര്‍ ജനകീയ സമിതി എന്ന പേരിലാണ് സമരാഹ്വാനം നടത്തിയിരിക്കുന്നത്.
മൂന്നാറുകാരെ മുഴുവന്‍ കയ്യേറ്റക്കാരായി ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അതില്‍ മാധ്യമങ്ങളാണ് മുന്‍പന്തിയിലുള്ളത്.

ടൂറിസം മേഖലയെ തകര്‍ക്കാന്‍ മാധ്യമങ്ങള്‍ ഗൂഢാലോചന നടത്തി. ചില മാധ്യമപ്രവര്‍ത്തകര്‍ അതിനായി മൂന്നാറില്‍ തമ്പടിച്ചിരിക്കുകയാണ്. മാധ്യമ ഭീകരതയെ ചെറുക്കാന്‍ സമിതി രൂപീകരിക്കണമെന്നും നോട്ടീസില്‍ പറയുന്നു.

ജെല്ലിക്കെട്ട് മോഡല്‍ സമരം നടത്താനും ആദ്യ ഘട്ടത്തില്‍ കടയടച്ച് സമരം നടത്താനും നോട്ടീസില്‍ ആഹ്വാനംചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിക്ക് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനും നോട്ടീസില്‍ ആഹ്വാനം ചെയ്യുന്നു.
കയ്യേറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലാണ് സമരാഹ്വാനവുമായി ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. അതേസമയം മൂന്നാറിലെ കയ്യേറ്റവും ക്രമക്കേടുകളും സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button