ഗ്യാസ് കലര്‍ന്ന ശീതളപാനീയങ്ങള്‍ക്ക് സൗദി അറേബ്യയില്‍ വില വര്‍ദ്ധിപ്പിച്ചു. 50 ശതമാനംവരെയാണ് വില വര്‍ദ്ധിപ്പിച്ചത്. മറ്റ് പാനീയങ്ങള്‍ക്ക് ടാക്‌സ് ഈടാക്കുകയും ചെയ്യും. ആരോഗ്യത്തിന് ദോഷം ചെയ്യുന്ന രീതിയില്‍ മധുരം കലര്‍ത്തി ഡെക്കറേറ്റ് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ക്കും സെലക്ടീവ് ടാക്സ് ഈടാക്കും.
ഈ മാസം മുതല്‍ പുതിക്കിയ വില നടപ്പാക്കും. ധനമന്ത്രിയുടെ തീരുമാനം വന്നാല്‍ ഉടന്‍ ചില വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയ സെലക്ടീവ് ടാക്സ് ഈടാക്കുവാന്‍ തുടങ്ങും. സെലക്ടീവ് ടാക്സുകളുടെ ഭാരം കമ്പനികള്‍ക്കോ, വിതരണക്കാര്‍ക്കോ അല്ലെന്നും മറിച്ച് ഉപഭോക്താക്കള്‍ക്കായിരിക്കുമെന്നും സുലൈമാന്‍ അല്‍ ദഹ്യാന്‍ പറഞ്ഞു.
പുതിയ നടപടിമൂലം ഇത്തരം വസ്തുക്കളുടെ ഉപഭോഗം കുറക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സെലക്ടീവ് ടാക്സുകളുടെ പരിധിയില്‍ കൂടുതല്‍ വസ്തുക്കള്‍ ഉള്‍പ്പെടുത്തുവാന്‍ സൗദി റവന്യു ആന്റ് ടാക്സ് അതോറിറ്റിയാണ് തീരുമാനിച്ചിട്ടുള്ളത്.
Post Your Comments