Latest NewsIndiaNews

വിമാനത്തിൽ എയർഹോസ്റ്റസിനെ അപമാനിച്ച ഇന്ത്യന്‍ വംശജര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ ശല്യം ചെയ്ത രണ്ട് ഇന്ത്യന്‍ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരിക്കാണ് അപകടം നേരിടേണ്ടി വന്നത്. ജസ്പല്‍ സിങ്, ചരണ്‍ദീപ് ഖൈറ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. യാത്രക്കിടെ ശല്യം ചെയ്‌തെന്ന 28 കാരിയായ എയര്‍ ഹോസറ്റസിന്റെ പരാതിയിലാണ് അറസ്റ്റ്. ജെയ്പൂരില്‍ കല്യാണത്തിന് പങ്കെടുക്കാനായാണ് ഇരുവരും ഇന്ത്യയിലെത്തിയത്.

കഴിഞ്ഞ മാസം 28 നായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യാത്രികർ ഭക്ഷണം വിളമ്പാൻ ഹോസ്റ്റസിനോട് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് ഹോസ്റ്റസിനോട് തുടര്‍ച്ചയായി അശ്ലീല ഭാഷയില്‍ സംസാരിച്ചു കൊണ്ടേയിരുന്നതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ എയര്‍ ഇന്ത്യ അപലപിച്ചു. യാത്രക്കാര്‍ മാന്യമായി പെരുമാറേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും മികച്ച സേവനം ഉറപ്പുവരുത്താന്‍ സാധിക്കണമെങ്കില്‍ സഹകരണം ആവശ്യമാണെന്നും എയര്‍ ഇന്ത്യ പത്രക്കുറിപ്പില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button