കോട്ടയം : വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്കു സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് കോട്ടം വരാത്ത ആളിനെ തന്നെ പരിഗണിയ്ക്കുന്നു. ഇക്കാരണത്താല്‍ തന്നെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേയക്ക് ഡിജിപി ഋഷിരാജ് സിങ്ങിനു സാധ്യതയേറി. സര്‍ക്കാരിനു സിപിഎമ്മില്‍നിന്നു ലഭിച്ച നിര്‍ദേശവും ഇതാണെന്നാണു സൂചന. എന്നാല്‍ മിതത്വമുള്ള ഓഫിസറായ ഡിജിപി എ. ഹേമചന്ദ്രനെ നിയോഗിക്കണമെന്ന നിര്‍ദേശവും സര്‍ക്കാരിലുണ്ട്. വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന സ്വഭാവമാണ് ഹേമചന്ദ്രന്റെത് എന്നതാണ് ഇവരുടെ വാദം.
ജേക്കബ് തോമസ് സര്‍ക്കാരിന്റെ തുടക്ക സമയത്തു പ്രവര്‍ത്തിച്ചതുപോലെയല്ല, പിന്നീടു പെരുമാറിയതെന്നതാണു സിപിഎം വിലയിരുത്തുന്നത്. കെ.എം. ഏബ്രഹാമിനെപ്പോലെ സത്യസന്ധരായ ഐഎഎസ് ഓഫിസര്‍മാര്‍ക്കെതിരെ നീങ്ങിയതുമുതല്‍ ജേക്കബ് തോമസിനെതിരെ വിരുദ്ധാഭിപ്രായം സിപിഎമ്മിലുയര്‍ന്നു. വെറുതെ ഇടപെട്ടു ചില പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തു.
ജനം ദൈനംദിനം ഇടപെടുന്ന സര്‍ക്കാര്‍ ഓഫിസുകളെ അഴിമതി മുക്തമാക്കാന്‍ പരിശോധനയും മറ്റും നടത്തി ജനകീയ അഭിപ്രായം ഉണ്ടാക്കുന്നതിനു പകരം, വലിയ വിവാദങ്ങളില്‍ വിജിലന്‍സ് ഡയറക്ടര്‍ പെടുകയാണെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയിലും വിമര്‍ശനമുയര്‍ന്നിരുന്നു.
ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ മുഖത്തിനോടടുത്തു നില്‍ക്കുന്ന ഋഷിരാജ് സിങ്ങിനെ ചുതമലയേല്‍പ്പിക്കുക വഴി സര്‍ക്കാരിന് അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നു ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ
Post Your Comments