NewsIndia

മദ്രസകളില്‍ ദേശസ്‌നേഹം പഠനവിഷയമാക്കാന്‍ തീരുമാനം…

മദ്രസകളില്‍ ഇനി മുതല്‍ ദേശസ്‌നേഹം പഠന വിഷയമാക്കാന്‍ തീരുമാനം : ദേശഭക്തിക്ക് ഇസ്ലാമിലുള്ള സ്ഥാനം എന്ന ഉള്ളടക്കമുള്ള പാഠഭാഗം ഉള്‍പ്പെടുത്താനാണ് മദ്ധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന മദ്രസ ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് ഇമാദ് ഉദിനാണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്.

ദേശസ്‌നേഹത്തിന് ഇസ്ലാമിലുള്ള പ്രസക്തി എന്നതിനെ ആസ്പദമാക്കിയാണ് മദ്രസകളിലേക്കുള്ള സിലബസ് തയ്യാറാക്കുന്നത്. ഇതില്‍ മതവിരുദ്ധമായി ഒന്നുമില്ലെന്നും, രാജ്യസ്‌നേഹത്തെക്കുറിച്ച് ഇസ്ലാം തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പ്രധാനപ്പെട്ട സ്വാതന്ത്ര്യസമര നേതാക്കളുടെ ചരിത്രവും, മറ്റു ദേശീയ നേതാക്കളുടെ ജീവചരിത്രവും കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രവും ഉള്‍ക്കൊള്ളിച്ചാണ് സിലബസ് തയ്യാറാക്കുന്നത്.

ദേശസ്‌നേഹം കൂടാതെ നദീസംരക്ഷണത്തിന്റെ പ്രധാന്യം വിവരിക്കുന്ന പാഠഭാഗങ്ങളും സിലബസില്‍ ഉള്‍പ്പെടുത്തും. നര്‍മ്മദാ നദീസംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് ഇതുസംബന്ധിച്ച പാഠഭാഗങ്ങളും ഉള്‍പ്പെടുത്തുന്നത്. സിലബസില്‍ ഉള്‍ക്കൊള്ളിക്കേണ്ട പുതിയ പാഠഭാഗങ്ങളെ സംബന്ധിച്ച് പഠിക്കാന്‍ നിശ്ചയിച്ച കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഉടന്‍തന്നെ രാജ്യശിക്ഷാകേന്ദ്രക്ക് സമര്‍പ്പിക്കും. രാജ്യശിക്ഷാ കേന്ദ്രയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ പുതിയ സിലബസ് മദ്രസകളില്‍ പഠിപ്പിക്കുകയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button