ന്യൂഡല്‍ഹി : ശമ്പളവരുമാനക്കാര്‍ക്ക് സന്തോഷിക്കാന്‍ അവസരമൊരുക്കുന്നതാണ് പുതിയ സാമ്പത്തിക വര്‍ഷം. ജനങ്ങള്‍ക്ക് വളരെ ആശ്വാസകരമായ വാര്‍ത്തയാണ്
കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉണ്ടായിരിയ്ക്കുന്നത്. മൂന്നുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ ആദായനികുതിയില്‍നിന്ന് ഒഴിവാകുന്നു എന്ന വാര്‍ത്തയാണ് ആശ്വാസമായിയ്ക്കുന്നത്. അതേസമയം ജൂലൈ 31 ന് മുമ്പായി റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പിഴയടക്കേണ്ടി വരുമെന്നും സൂചനയുണ്ട്.
രണ്ടരലക്ഷം രൂപമുതല്‍ അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവര്‍ ഇനി അഞ്ചുശതമാനം ആദായനികുതി അടച്ചാല്‍ മതിയെന്നു മാത്രമല്ല, 80 സി പ്രകാരമുള്ള ഇളവുകളും പ്രയോജനപ്പെടുത്തിയാല്‍ നാലരലക്ഷം രൂപവരെ വരുമാനമുള്ളവര്‍ നികുതിയടയ്ക്കേണ്ട ആവശ്യവുമില്ല.
ബിസിനസില്‍നിന്ന് വരുമാനമില്ലാത്തവര്‍ ഒറ്റപേജ് റിട്ടേണ്‍ നല്കിയാല് മതിയെങ്കിലും ജൂലൈ 31 നുള്ളില്‍ റിട്ടേണ്‍ നല്‍കിയില്ലെങ്കില്‍ അഞ്ചുലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ 1000 രൂപയും അഞ്ച് ലക്ഷത്തിനുമുകളില്‍ വരുമാനമുള്ളവര്‍ 5000 രൂപയും പിഴയടക്കണം.
അമ്പതുലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് പത്തുശതമാനം സര്‍ചാര്‍ജ് ബാധകമായിരിക്കും.
Post Your Comments