ലക്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഡ്രൈവര്‍ക്ക് പിഴ. ഡ്യൂട്ടിക്കിടെ പാന്‍ ചവച്ചതിനാണ് യോഗി ആദിത്യനാഥിന്റെ ഡ്രൈവര്‍ക്ക് പിഴ ചുമത്തിയത്. 500 രൂപയാണ് പിഴ ചുമത്തിയത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഓഫീസുകളില്‍ പാന്‍ മസാല, ഗുഡ്ക, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. ഭരണത്തിലെത്തിയ ഉടന്‍ ഓഫീസുകള്‍ വൃത്തിയായി സൂക്ഷിക്കാനുള്ള നിര്‍ദ്ദേശവും അദ്ദേഹം ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് പ്രചാരണത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ നടപടികള്‍ സ്വീകരിച്ചത്. യു.പിയുടെ പല ഭാഗങ്ങളിലും പൊതുസ്ഥലത്ത് പാന്‍ ചവച്ച് തുപ്പുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇയൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗി ആദിഥ്യനാഥിന്റെ ഡ്രൈവര്‍ തന്നെ പാന്‍ ചവച്ചതിന് പിഴയടക്കേണ്ടി വന്നത്.
Post Your Comments