കോട്ട: കടുത്ത പഠനഭാരവും സമ്മര്‍ദ്ദവും കാരണം ഒട്ടേറെ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥലമാണ് മഹാരാഷ്ട്രയിലെ കോട്ട. വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ സമ്മര്‍ദ്ദത്താല്‍ ഇവിടുത്തെ ട്യൂഷൻ സെന്ററുകളിൽ പഠനത്തിനെത്തുകയും എന്നാല്‍ പഠനഭാരത്തിന്റെ മാനസിക സമ്മര്‍ദ്ദത്താല്‍ ആത്മഹത്യ ചെയ്യുന്നതും പതിവായതോടെ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇവിടുത്തെ ഹോസ്റ്റല്‍ അസോസിയേഷന്‍.
വിദ്യാര്‍ഥികള്‍ കൂടുതലായും ആത്മഹത്യയ്ക്ക് ആശ്രയിക്കുന്നത് സീലിങ് ഫാന്‍ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഹോസ്റ്റൽ അസോസിയേഷന്റെ തീരുമാനപ്രകാരം ഹോസ്റ്റലുകളിലെ ഫാനില്‍ പ്രത്യേക സ്പ്രിങ് ഘടിപ്പിക്കാനും അലാറം സെറ്റ് ചെയ്യാനുമാണ് തീരുമാനിച്ചിരിക്കുന്നത്. 20 കിലോ ഭാരത്തിലധികം ഫാനില്‍ തൂങ്ങുകയാണെങ്കില്‍ അത് താഴേക്കുപോകുന്ന രീതിയിലാണ് സ്പ്രിങ് ഘടിപ്പിക്കുക. മാത്രമല്ല, പ്രത്യേകം സെറ്റ് ചെയ്ത അലാറം മുഴങ്ങി ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിക്കുകയും ചെയ്യും. രണ്ട് മൂന്ന് മാസങ്ങൾക്കുള്ളിൽ സംവിധാനം നടപ്പിലാക്കാമെന്നാണ് പ്രതീക്ഷ.
Post Your Comments