NewsIndia

പ്രധാനമന്ത്രിയുടെ കുവൈറ്റ്‌ സന്ദര്‍ശനം സ്ഥിരീകരിച്ചു അംബസിഡർ; 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ഒരു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്ത് സന്ദർശിക്കും. 35 വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്.കുവൈറ്റ് പ്രധാനമന്ത്രി അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബയുടെ ഔദ്യോഗിക ക്ഷണത്തെ തുടര്‍ന്നാണ് സന്ദർശനം. എംബസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ അംബസിഡർ സുനിൽ ജെയിൻ ആണ് ഇക്കാര്യം അറിയിച്ചത്.

കുവൈറ്റിലെ ഇന്ത്യാക്കാരുടെ വളരെക്കാലത്തെ ആഗ്രഹമായ ഇന്ത്യൻ പ്രധാനമന്തിയുടെ സന്ദർശനമാണ് ഇതിലൂടെ യാഥാർത്ഥ്യമാകാൻ പോവുന്നത്. ഇന്ത്യാ കുവൈറ്റ് ബന്ധം ശക്തിപെടുത്തന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും മന്ത്രിതല സംയുക്ത സമിതി സെപ്റ്റംബർ 18 മുതൽ 20 വരെ കുവൈറ്റിൽ വച്ച് കുടിച്ചേരുമെന്ന് അംബാസിഡർ അറിയിച്ചു.ആരോഗ്യ രംഗത്തും എണ്ണമേഖലയിലും കൂടുതല്‍ സഹകരിക്കാനുള്ള ചര്‍ച്ചകള്‍ നടത്തി വരുന്നുണ്ട്. രണ്ട് എയര്‍ലൈന്‍സിന് കൂടെ കുവൈത്തിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button