KeralaNews

സംസ്ഥാനത്തെ പകുതിയോളം ബിവറേജസ് ഷോപ്പുകള്‍ക്ക് പൂട്ടുവീണു

തിരുവനന്തപുരം•പാതയോരത്തെ മദ്യഷോപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 306 വിദേശമദ്യചില്ലറ വിൽപ്പനശാലകളിൽ 149 എണ്ണത്തിന് പൂട്ടുവീണു. 815 ബിയർപാർലർ ഹോട്ടലുകളിൽ 557 എണ്ണത്തിന്റെ ബിയർപാർലറുകളും പൂട്ടണം. എക്സൈസിന്റെ കണക്ക് പ്രകാരം 11 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകൾക്കും ഇന്ന് പൂട്ടുവീഴും. 5,182 കള്ളുഷാപ്പുകളിൽ 1,080 എണ്ണത്തിനും പൂട്ടുവീഴും.

ബെവ്കോയും കൺസ്യൂമർഫെഡും മാറ്രിസ്ഥാപിക്കാൻ സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് പൂട്ടിയ തുറക്കുമെങ്കിലും ഇത് അത്ര എളുപ്പമാകില്ല. 20,000 ത്തിൽ താഴെ ജനസാന്ദ്രതയുള്ള പഞ്ചായത്തുപരിധികളിൽ ദൂരപരിധി 220 മീറ്ററാക്കി കുറച്ചിട്ടുണ്ടെങ്കിലും അതിന്റെ ആനുകൂല്യം കേരളത്തിന് കിട്ടാനിടയില്ല. ഇടുക്കി, വയനാട് ജില്ലകളിലാണ് ഇത്രയും കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശങ്ങൾ ഉണ്ടാവാൻ സാദ്ധ്യത. പക്ഷെ ഈ പ്രദേശങ്ങളിൽ വിൽപ്പനശാലകൾ ഇല്ലെന്നാണ് ബെവ്കോയുടെ പ്രാഥമിക നിഗമനം.

ബെവ്കോയും കൺസ്യൂമർഫെഡും നിലവിലെ മുഴുവൻ ഷോപ്പുകൾക്കും ലൈസൻസ് എടുക്കാൻ അപേക്ഷിച്ചു പണമടച്ചിട്ടുണ്ട്. സ്ഥല സൗകര്യം കിട്ടുന്ന മുറയ്ക്ക് മാറ്റിസ്ഥാപിക്കാൻ വേണ്ടിയാണ് ഇത്. ഇതിനിടെ ദൂരപരിധിവ്യവസ്ഥയിൽ നിന്ന് മദ്യഷാപ്പുകളെ രക്ഷിക്കാൻ ഇതിന്റെ എലുക പുനർനിർണയിച്ചുകൊണ്ട് ടാക്സസ് വകുപ്പ് ഉത്തരവിറക്കി. എക്സൈസ് വകുപ്പിന്റെ ആവശ്യപ്രകാരം മാർച്ച് 21 ന് പുറത്തിറക്കിയ ഉത്തരവനുസരിച്ച് ഒരു താലൂക്കിലെ ഏതു പഞ്ചായത്തിലേക്കും മദ്യഷോപ്പുകൾ മാറ്റിസ്ഥാപിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button