ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദിത്യനാഥിന് ഇസെഡ് പ്ലസ് സുരക്ഷ അനുവദിച്ചത്. ഇനി മുതല്‍ ആദിത്യനാഥിന് രണ്ട് ഡസന്‍ ആയുധധാരികളായ കമാന്‍ഡോകളാകും സുരക്ഷ ഒരുക്കുന്നത്. സ്‌പെഷ്യല്‍ സെക്യൂരിറ്റി ഗ്രൂപ്പ് (എന്‍.എസ്.ജി ) കമാന്‍ഡോകളേയാണ് ആദിത്യനാഥിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
ഒപ്പം ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക വിഭാഗവും സുരക്ഷയൊരുക്കും.
മുഖ്യമന്ത്രിയായ ശേഷമുള്ള ഭീഷമികള്‍ കണക്കിലെടുത്ത് കേന്ദ്രസുരക്ഷാ ഏജന്‍സിയുടെ നിര്‍ദേശപ്രകാരമാണ് സുരക്ഷ വര്‍ധിപ്പിച്ചത്. യാത്രാസമയത്തും വീട്ടിലുമായി കമാന്‍ഡോ സംഘത്തെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.
Post Your Comments