
കുവൈറ്റ് സിറ്റി: വിദേശികളുടെ ചികിത്സാ ഫീസ് വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറില്ലെന്ന് ആരോഗ്യമന്ത്രി ഡോ.ജമാൽ അൽ ഹർബി അറിയിച്ചു. കംപ്യൂട്ടറിലെ സാങ്കേതിക ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ താമസം നേരിടുന്നതിനാലാണ് പദ്ധതി നടപ്പിലാക്കാൻ വൈകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സർക്കാർ പദ്ധതികൾക്കുള്ള കരാർ കമ്പനികളിൽ നിയമിക്കപ്പെട്ട സ്വദേശികളുടെ എണ്ണം അറിയിക്കണമെന്ന് മാൻപവർ പബ്ലിക് അതോറിറ്റി ആവശ്യപ്പെട്ടു. ഓരോ സ്ഥാപനത്തിലും സ്വദേശികൾക്ക് സംവരണം ചെയ്‌തിരിക്കുന്ന നിശ്ചിത തസ്തിക പ്രവർത്തികമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഈ നടപടി.
Post Your Comments