തിരുവനന്തപുരം: കേരളത്തിലെ പുതിയ നാല് റോഡുകള്‍ ദേശീയ പാതയായി കേന്ദ്രഉപരിതല ഗതാഗത വകുപ്പ് തത്വത്തില്‍ അംഗീകരിച്ചതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. നാലുപാതകള്‍ക്കുമായി 197 കിലോമീറ്റര്‍ ദൈര്‍ഘ്യമാണള്ളത്.
തിരുവനന്തപുരം – തെന്മല റോഡ്, കേരളത്തിലും കര്‍ണ്ണാടകത്തിലുമായി വരുന്ന ഹോസ്ദുര്‍ഗ് – പാണത്തൂര്‍ – ഭാഗമണ്ഡല – മടികേരി റോഡ്, ചേര്‍ക്കള – കല്ലട്ക്ക റോഡ്, കേരളത്തിലും തമിഴ്‌നാട്ടിലുമായി വരുന്ന വടക്കഞ്ചേരി – പൊള്ളാച്ചി റോഡ് എന്നിവയാണ് ദേശീയപാതയായി ഏറ്റെടുക്കാന്‍ അംഗീകരിച്ചത്.
വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് പൊതുമരാമത്ത് ദേശീയപാത വിഭാഗം തയ്യാറാക്കി നല്‍കും.
നെടുമങ്ങാട് – വഴയില ഭാഗം ഉള്‍പ്പെടെ മേല്‍പറഞ്ഞ റോഡുകളില്‍ നിലവില്‍ അനുവദിക്കപ്പെട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി കൈമാറും. ഡി.പി.ആര്‍ തയ്യാറാക്കുമ്പോള്‍ ഇക്കാര്യം കൂടി പരിഗണിക്കേണ്ടതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
Post Your Comments