എസ്.ബി.ഐയുടെ പിന്നാലെ മിനിമം ബാലൻസ് നിരക്കുകൾ ഉയർത്താനൊരുങ്ങി മറ്റ് ബാങ്കുകളും. കേന്ദ്രസര്‍ക്കാരില്‍നിന്നോ റിസര്‍വ് ബാങ്കില്‍നിന്നോ കര്‍ശന നിര്‍ദേശമുണ്ടായില്ലെങ്കില്‍ എസ്.ബി.ഐ.യില്‍ ഏപ്രില്‍ ഒന്നുമുതല്‍ മിനിമം ബാലൻസ് നിരക്ക് ഉയരും. മറ്റ് ബാങ്കുകളും ഇത് പിന്തുടരുമെന്നാണ് സൂചന.
ഗ്രാമങ്ങളില്‍ 1000, ചെറുപട്ടണങ്ങളില്‍ 2000, പട്ടണങ്ങളില്‍ 3000, മെട്രോകളില്‍ 5000 എന്നിങ്ങനെയാണ് സേവിങ്സ് ബാങ്ക് അക്കൗണ്ടിന് എസ്.ബി.ഐ നിശ്ചയിച്ചിട്ടുള്ള മിനിമം ബാലൻസ്. ഇതില്‍ കുറവു വന്നാല്‍ 20 മുതല്‍ 100 രൂപവരെ പിഴ ഈടാക്കാം. ഇതിനുപുറമെ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും നിയന്ത്രണങ്ങള്‍ വരുന്നുണ്ട്. അതേസമയം കടുത്ത ജനരോഷമുള്ളതിനാല്‍ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയും ബാങ്കിങ് കേന്ദ്രങ്ങൾക്കുണ്ട്.
Post Your Comments