ശ്രീനഗര്‍ : കശ്മീരില്‍ ബുര്‍ഹാന്‍ വാനി വധത്തിനു ശേഷം നടന്ന പ്രക്ഷോഭങ്ങളുടെ പിന്നിലെ നിഗൂഢതകള്‍ ചുരുളഴിയുന്നു . ഒരു ദേശീയ മാദ്ധ്യമം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെട്ടത് .
പെട്രോള്‍ ബോംബുകള്‍ ഉണ്ടാക്കാനും കല്ലെറിയാനുമായി ചെറുപ്പക്കാരെ വാടകക്കെടുത്താണ് ഇന്ത്യാ വിരുദ്ധ ശക്തികളുടെ ഓപ്പറേഷന്‍ . ഒരു പെട്രോള്‍ ബോംബുണ്ടാക്കിയാല്‍ 700 രൂപയാണ് ലഭിക്കുക . കല്ലെറിഞ്ഞാല്‍ ഒരു മാസം ഏഴായിരം രൂപ വരെ ലഭിക്കും . വസ്ത്രങ്ങളും ഷൂസുകളും വേറെയും ലഭിക്കുമെന്നും കല്ലേറുകാര്‍ വെളിപ്പെടുത്തി.
അതേ സമയം ഈ പണം തരുന്നത് ആരാണെന്ന് യുവാക്കള്‍ വെളിപ്പെടുത്തിയില്ല . കൊല്ലപ്പെട്ടാല്‍ പോലും കല്ലേറിന്റെ പ്രായോജകരെ ചൂണ്ടിക്കാട്ടില്ലെന്ന് അവര്‍ തറപ്പിച്ചു പറയുന്നു. ഒരു ദിവസം പരമാധി 5000 രൂപ വരെ തങ്ങള്‍ സമ്പാദിക്കുന്നുണ്ടെന്നും അവര്‍ സമ്മതിച്ചു .ബുര്‍ഹാന്‍ വാനിയുടെ വധത്തിനു ശേഷം നടന്ന വിഘടനവാദ പ്രക്ഷോഭത്തില്‍ നാലായിരത്തോളം സൈനികര്‍ക്കാണ് പരിക്കേറ്റത് . രണ്ട് പേര്‍ മരിക്കുകയും ചെയ്തു . 92 വിഘടനവാദികളും കൊല്ലപ്പെട്ടു.
2008 മുതല്‍ കല്ലെറിയല്‍ ജോലിയുണ്ടെന്നും യുവാക്കള്‍ വെളിപ്പെടുത്തി . വെള്ളിയാഴ്ച കല്ലെറിഞ്ഞാല്‍ തുക കൂടുതല്‍ കിട്ടുമത്രെ . നല്ല കല്ലേറുകാര്‍ക്ക് മാസം 20,000 രൂപവരെ അധികം സമ്പാദിക്കാമെന്നും അവര്‍ വ്യക്തമാക്കി. കല്ലെറിയാന്‍ കുട്ടികളേയും ഇക്കൂട്ടര്‍ റിക്രൂട്ട് ചെയ്യുന്നുണ്ട് . നല്ല ആരോഗ്യമുള്ള കുട്ടിക്കല്ലേറുകാരന് 7,500 രൂപ വരെ കൊടുക്കും . 12 വയസു വരെയുള്ള കുട്ടികള്‍ക്ക് 4,000 ലഭിക്കും.
കശ്മീരിലെ പ്രക്ഷോഭങ്ങള്‍ സ്വാതന്ത്ര്യ സമരമാണെന്ന് അവകാശപ്പെടുന്ന ഇന്ത്യാ വിരുദ്ധ ബ്രിഗേഡുകളുടെ വാദങ്ങള്‍ ഇതോടെ പൊളിയുകയാണ് . രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നിലെന്ന് ഉറപ്പായതോടെ വിഘടനവാദി സംഘടനകളെ പിന്തുണയ്ക്കുന്നവര്‍ നിശ്ശബ്ദരായി തുടങ്ങിയിട്ടുണ്ട് .
Post Your Comments