തിരുവനന്തപുരം: അടുത്ത മാസം ഒന്ന് മുതൽ വാഹനങ്ങള്‍ക്ക് ഓട്ടോമാറ്റിക് ഹെഡ് ലാംപ് നിർബന്ധിതമാക്കി കേന്ദ്ര സര്‍ക്കാര്‍. അതിനും മുമ്പേ നഗരത്തിൽ ഓട്ടോമാറ്റിക് ഹെഡ് ലാമ്പുള്ള വണ്ടികൾ ഓടിത്തുടങ്ങി. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ‘ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്’ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. റോഡ് അപകടങ്ങളിൽ പൊലിയുന്ന ജീവനുകളിൽ ഭൂരിഭാഗവും ഇരുചക്രവാഹനക്കാരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം.
ഏപ്രിൽ ഒന്നു മുതൽ കേന്ദ്രനിർദ്ദേശപ്രകാരം വാഹനങ്ങളിൽ ഇത് നിർബന്ധമാക്കും എന്നായിരുന്നു റിപ്പോർട്ടുകൾ.എൻജിൻ പ്രവർത്തിക്കുമ്പോൾ, രാപ്പകലില്ലാതെ ഇരുചക്രവാഹനത്തിന്റെ ഹെഡ്‌ലൈറ്റ് തെളിയണം. ‘റണ്ണിംഗ് ലാമ്പ്’ ഘടിപ്പിച്ച വാഹനമാണെങ്കിൽ എൻജിൻ ഓണാകുമ്പോൾ അതും പ്രവർത്തിക്കുന്നുണ്ടാവണം.
എന്നാല്‍ പരിചിതമല്ലാത്തതുകൊണ്ട് തന്നെ ലൈറ്റ് തെളിച്ചു വരുന്ന വാഹനങ്ങൾ കാണുന്ന വഴിയാത്രക്കാർ പലരും ലൈറ്റ് കത്തി കിടക്കുന്നത് വാഹനമോടിക്കുന്നവരുടെ ശ്രദ്ധയിൽ കൊണ്ട് വരാൻ കൈവീശി കഷ്ടപ്പെടുകയാണ്.
എന്നാല്‍ 2017 ഏപ്രിൽ ഒന്നു മുതൽ പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങളിൽ ‘ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്’ (എ.എച്ച്.ഒ) ഏർപ്പെടുത്തണമെന്നാണു ഗതാഗത മന്ത്രാലയം വാഹനനിർമ്മ്മാതാക്കൾക്കു നൽകിയിരിക്കുന്ന നിർദ്ദേശം നൽകിയത്. പഴയ വാഹനങ്ങൾക്ക് ഈ നിയമം ബാധകമാകില്ല. ഹോണ്ട കമ്പനിയാണ് ഇത്തരം വാഹനങ്ങൾ ഇപ്പോൾ നിരത്തിലിറക്കിയിരിക്കുന്നത്.
Post Your Comments