ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം കളിക്കാർ ഇനി സുഹൃത്തുക്കളായിരിക്കില്ലെന്ന് ഇന്ത്യൻ നായകന്‍ വിരാട് കോഹ്ലി.ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചു പരമ്പര നേടിയതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് കോഹ്ലി ഈ കാര്യം വ്യക്തമാക്കിയത്. ആസ്ട്രേലിയൻ കളിക്കാരെ ഇനിയും സുഹൃത്തുക്കളായി പരിഗണിക്കുമോ എന്ന ചോദ്യത്തിന് ഇനി അതിൽ മാറ്റമുണ്ടാവുമെന്ന മറുപടിയാണ് കോഹ്ലി നൽകിയത്. ആദ്യ ടെസ്റ്റിനിടെയുണ്ടായ വിവാദ സംഭവത്തിൽ പലരും തന്നെ തെറ്റിദ്ധരിച്ചതായും കോഹ്ലി പറഞ്ഞു. ഒന്നാം ടെസ്റ്റിനിടെ ഡി.ആർ.എസുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾക്ക് തുടക്കമായത്.
ആസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഡി.ആർ.എസ് സംവിധാനം ഉപയോഗിക്കുന്നതിന് ഡ്രെസിങ് റൂമിന്റെ സഹായം തേടിയെന്ന് ആരോപിച്ച് കോഹ്ലിയും ടീം ഇന്ത്യയും മാച്ച് റഫറിക്ക് പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് രൂക്ഷമായ വിമർശനങ്ങളാണ് ആസ്ട്രേലിയൻ മാധ്യമങ്ങൾ കോഹ്ലിക്കെതിരെ ഉയർത്തിയത്. അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപുമായി കോഹ്ലിയെ പല മാധ്യമങ്ങളും താരതമ്യം ചെയ്തു. ക്രിക്കറ്റ് ആസ്ട്രേലിയ പ്രതിനിധികളും രൂക്ഷമായ ഭാഷയിലാണ് കോഹ്ലിയെ വിമർശിച്ചത്.എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ചു ഇന്ത്യ പരമ്പര സ്വന്തമാക്കിയ ശേഷമാണ് മനസ്സിലെ വൈര്യം അടങ്ങിയിട്ടില്ലെന്ന് തെളിയിക്കുന്ന തരത്തിലുള്ള കോഹ്ലിയുടെ അഭിപ്രായപ്രകടനം.
Post Your Comments