വിമാനം അടിയന്തരമായി നിലത്തിറക്കുന്നതിനിടെ കത്തിയമര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരും അത്ഭുതകരമായി രക്ഷപെട്ടു.പെറുവില്‍ പ്രാദേശിക സമയം വൈകിട്ട് 4.30നാണ് ദുരന്തമുണ്ടായത്. ബോയിംഗ് 737 വിമാനം ഫ്രാന്‍സിസ്‌കോ കാര്‍ലി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുന്നതിനിടെയാണ് അഗ്‌നിക്കിരയായത്. അടിയന്തര ലാന്‍ഡിംഗിനിടെ വിമാനം നിയന്ത്രണം തെറ്റി റണ്‍വേയില്‍ നിന്നും തെറ്റിമാറി തീപിടിക്കുകയായിരുന്നു.
വിമാനം അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നതിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments