IndiaNews

വിമാനക്കമ്പനികള്‍ക്ക് തോല്‍പിക്കാനാകില്ലന്ന് എം.പി രവീന്ദ്ര ഗെയ്ക്ക്‌വാദ്; പാര്‍ലമെന്റ് സമ്മേളനത്തിന് പോയത് കാറില്‍

മുംബൈ: വിമാനക്കമ്പനികള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്‌വാദിന്റെ മുംബൈ -ഡല്‍ഹി യാത്ര കാറില്‍. എയര്‍ ഇന്ത്യ ഇന്നു മാത്രം രണ്ട് തവണ ടിക്കറ്റുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഗെയ്ക്ക്‌വാദ് യാത്ര കാറിലാക്കിയത്. നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പെങ്കടുക്കാനാണ് കാറില്‍ഡെല്‍ഹിയില്‍ പോകാന്‍ എം.പി. തീരുമാനിച്ചത്.

ഹൈദരാബാദ് -ഡല്‍ഹി, മുംബൈ-ഡല്‍ഹി വിമാനങ്ങളിലാണ് ഗെയ്ക്വാദ് ടിക്കറ്റ് ബുക് ചെയ്തിരുന്നത്. എന്നാല്‍ രണ്ട് ടിക്കറ്റുകളും എയര്‍ ഇന്ത്യ റദ്ദാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് എം.പി കാര്‍ മാര്‍ഗം ഡല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചത്.

ബിസിനസ് ക്ലാസ് ബുക് ചെയ്തിരുന്ന തനിക്ക് എകണോമി ക്ലാസില്‍ സീറ്റ് നല്‍കിയെന്ന് ആരോപിച്ചാണ് രവീന്ദ്ര ഗെയ്ക്ക്‌വാദ് മലയാളിയായ എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരെ ചെരുപ്പൂരി അടിച്ചത്. തുടര്‍ന്നാണ് എയര്‍ ഇന്ത്യ ഉള്‍പ്പെടെ ആറ് വിമാനക്കമ്പനികള്‍ രവീന്ദ്ര ഗെയ്ക്ക്‌വാദിന് വിലക്കേര്‍പ്പെടുത്തിയത്. നേരത്തെ ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് അദ്ദേഹം ബുക് ചെയ്ത ടിക്കറ്റുകള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ട്രെയിനിലാണ് രവീന്ദ്ര ഗെയ്ക്ക്‌വാദ് ഡല്‍ഹിയില്‍നിന്ന് മടങ്ങിയത്.

shortlink

Post Your Comments


Back to top button