പാട്ന: ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍[യു] ദേശീയ അധ്യക്ഷനുമായ നിതീഷ് കുമാര്‍ ബിജെപിയുമായി സഖ്യത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ജെഡിയുവിന്റെയും, ബി.ജെ.പിയുടെയും മുതിര്‍ന്ന നേതാക്കള്‍ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. നിതീഷ് കുമാര്‍ ഒരുക്കിയ വിരുന്നില്‍ ബി.ജെ.പി നേതാക്കള്‍ പങ്കെടുത്തത് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പി യുമായുള്ള പതിനേഴ് വര്‍ഷത്തെ സഖ്യം നിതീഷ് കുമാര്‍ ഉപേക്ഷിച്ചതിനു ശേഷം ഇതാദ്യമായാണ് ഇരു പാര്‍ട്ടി നേതാക്കളും ഒന്നിക്കുന്നത്.
പാട്നയിലെ ഔദ്യോഗിക വസതിയിലൊരുക്കിയ വിരുന്നില്‍ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം പങ്കെടുത്തതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയ്ക്ക് ലഭിച്ച വോട്ടുകള്‍ക്ക് പാര്‍ട്ടിയെയും, നരേന്ദ്രമോദിയെയും നിതീഷ്‌കുമാര്‍ പ്രശംസിച്ചു.
രാജ്യത്തെ സാധാരണക്കാരാണ് പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയില്‍ നിതീഷ്‌കുമാര്‍ വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ വിരലുയര്‍ത്തുന്നതിനുള്ള യോഗ്യത കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് വിരുന്നില്‍ നിന്നും വിട്ടുനിന്നു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെ പിന്തുണച്ച മുഖ്യമന്ത്രിമാരില്‍ ഒരാളായിരുന്നു നിതീഷ് കുമാര്‍. ഒപ്പം കേന്ദ്ര സര്‍ക്കാരിന്റെ പല പദ്ധതികള്‍ക്കും പരസ്യമായി തന്നെ നിതീഷ് പിന്തുണ അറിയിച്ചിട്ടുണ്ടായിരുന്നു. നീണ്ട 17 വര്‍ഷം എന്‍ഡിഎയുടെ ഭാഗമായിരുന്ന നിതീഷ് കുമാര്‍ 2013ലാണ് സഖ്യം വിടുന്നത്.നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ജെഡിയു എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചത്. ജെഡിയുവിനെ ഒരു ദേശീയ പാര്‍ട്ടിയായി ഉയര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്നും, ഇനി എന്‍ഡിഎയിലേയ്ക്ക് തിരികെയില്ലെന്നും അന്ന് നിതീഷ്‌കുമാര്‍ പ്രഖ്യാപിച്ചിരുന്നു.
Post Your Comments