ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ നേപ്പാള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യ നേപ്പാളിനു ഏഴ് കുതിരകളെ സമ്മാനമായി നല്‍കി. നാലു ദിവസത്തെ സന്ദര്‍ശനത്തിനാണ് ബിപിന്‍ റാവത്ത് നേപ്പാളില്‍ എത്തിയിരിക്കുന്നത്. നേപ്പാള്‍ പ്രസിഡന്റ് ബിന്ദ്യ ദേവി ബണ്ഡാരിയുമായും റാവത്ത് കൂടിക്കാഴ്ച നടത്തി.
നേപ്പാള്‍ സൈനിക മേധാവി ജനറല്‍ രാജേന്ദ്ര ഛേദ്രി റാവത്തില്‍ നിന്നു കുതിരകളെ ഏറ്റുവാങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാവത്തിന്റെ സന്ദര്‍ശനം. മാര്‍ച്ച് 28 മുതല്‍ 31 വരെയാണ് റാവത്തിന്റെ നേപ്പാള്‍ സന്ദര്‍ശനം.
Post Your Comments