കൊല്‍ക്കത്ത : രാജധാനി എക്‌സപ്രസ് യാത്രികര്‍ക്ക് ഭക്ഷ്യ വിഷബാധ. സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ രണ്ട് സ്റ്റേഷനുകളിലിറങ്ങി പ്രതിഷേധം നടത്തി. ന്യൂഡല്‍ഹിയില്‍ നിന്നും സെല്‍ദയിലേക്ക് പോകുന്ന വണ്ടിയിലെ യാത്രികര്‍ക്കാണ് വിഷബാധയേറ്റത്. ആറോളം യാത്രക്കാര്‍ക്ക് തിങ്കളാഴ്ച രാത്രി കഴിച്ച ഭക്ഷണത്തില്‍ നിന്നുമാണ് വിഷാംശം ഉള്ളില്‍ ചെന്നതെന്ന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഗുരുതരമായി വിഷാംശം ഉള്ളില്‍ ചെന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് സഹയാത്രിക പറഞ്ഞു.
നേരത്തേയും ഭക്ഷണം സംബന്ധിച്ച് നിരവധി പരാതികള്‍ ഈസ്റ്റേണ്‍ റെയില്‍വേയ്ക്ക് മുന്‍പില്‍ എത്തിയിരുന്നെങ്കിലും ഇതിനെ ഒറ്റപ്പെട്ട സംഭവമായാണ് അധികൃതര്‍ ചിത്രീകരിക്കുന്നതിനാണ് ഉദ്യോഗസ്തര്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 1200 യാത്രക്കാരെയും വച്ചുകൊണ്ടാണ് ട്രെയിന്‍ പോകുന്നത്. ഇതില്‍ ആറ് യാത്രക്കാര്‍ക്ക് മാത്രമാണ് പ്രശ്‌നമുണ്ടായതെന്നും ഇതിനെ പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും റെയില്‍വേ വക്താവ് അറിയിച്ചു.
തനിക്കും ഇതേ ട്രെയിനില്‍ നിന്നും മോശം ഭക്ഷണം ലഭിച്ചിട്ടുണ്ടെന്ന് അസന്‍സോള്‍ എംപിയും കേന്ദ്ര മന്ത്രിയുമായ ബബൂള്‍ സുപ്രിയോയും അഭിപ്രായപ്പെട്ടു.
രാജധാനി പോലെ ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്ന ട്രെയിനുകളില്‍ മോശം ഭക്ഷണം നല്‍കിയതിന്റെ പേരില്‍ ഒരു സംഘം യാത്രക്കാര്‍ രണ്ട് സ്റ്റേഷനുകളില്‍ നിര്‍ത്തി പ്രതിഷേധം നടത്തി. അസന്‍സോള്‍ സെല്‍ദ എന്നീ സ്റ്റേഷനുകളില്‍ ഇറങ്ങിയാണ് യാത്രക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
Post Your Comments