ലക്നൗ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ മുൻകൈയെടുക്കുമെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിതൃനാഥ് പറഞ്ഞു. ഇതിനായി സമവായമുണ്ടാക്കുമെന്നും ഇരുപക്ഷത്തുള്ളവരും ഒരുമിച്ചു സമാധാനപൂർവമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി മുഖ്യമന്ത്രി എന്ന നിലയിൽ മുന്നോട്ടിറങ്ങും. വിഷയത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ സ്വാഗതം ചെയ്യുന്നുവെന്നും ആദിത്യനാഥ് പറഞ്ഞു.
ഉടൻ തന്നെ സംസ്ഥാനത്തെ മുഴുവൻ അറവുശാലകളും അടച്ചുപൂട്ടും. അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ അറവുശാലകളും പൂട്ടാൻ ഉത്തരവിറക്കിയിട്ടുണ്ട്. അറവുശാലകൾ മലിനീകരണത്തിനു കാരണമാകുന്നു. ദേശീയ ഹരിത ട്രൈബ്യൂണലും അറവുശാലകള്‍ പൂട്ടണമെന്നു പറഞ്ഞിട്ടുണ്ട്. ഇവിടുത്തെ പരിസ്ഥിതി മലിനീകരണം തടയാനും ഈ നടപടി അത്യാവശ്യമാണ്. ഇതുമായി സർക്കാർ മുന്നോട്ടു പോകുക തന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments