ദിവസങ്ങളായി ശക്തമായ മഴയ്ക്ക് പിന്നാലെ യുഎഇയില്‍ മഴ തുടരാനുള്ള സാധ്യതകള്‍ ചൂണ്ടിക്കാട്ടി നാഷണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി ആന്‍ഡ് സെമിയോളജി ( ncms ). എമിറേറ്റ്‌സിന്റെ പല ഭാഗങ്ങളിലും കനത്ത മഴമേഘങ്ങള്‍ ഉണ്ട് ഇത് മഴയുണ്ടാകാനുള്ള സാധ്യതയാണ്. കൂടാതെ ദിവസങ്ങളായി പെയ്യുന്ന മഴ മൂലം റോഡുകളില്‍ മഞ്ഞാണ്. മാര്‍ച്ച് അവസാനത്തോടെ മഴ കുറയുമെന്നും നല്ല കാലാവസ്ഥ ആയിരിക്കുമെന്നുമാണ് നിരീക്ഷകര്‍ പങ്കുവെയ്ക്കുന്നത്. ജെബല്‍ മൗണ്ടനില്‍ 13.2 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ താപനില.
Post Your Comments