Gulf

റെക്കോര്‍ഡില്‍ എത്തിയ യുഎസ് എണ്ണ ശേഖരം ഒപെക് രാജ്യങ്ങളെ ഉത്പാദന നിയന്ത്രണം നീട്ടാന്‍ പ്രേരിപ്പിക്കുന്നു ; എണ്ണ വില താഴുന്നു

ദോഹ : ഉദ്പാദന നിയന്ത്രണം ജൂണിനു ശേഷവും തുടര്‍ന്നേക്കുമെന്ന ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് സൂചന നല്‍കിയിട്ടും എണ്ണവില 50 ഡോളറിലേക്ക് താഴുന്നു. രാജ്യാന്തര ബ്രെന്റ് ക്രൂഡ് വില 35 സെന്റ് താഴ്ന്ന് എണ്ണവില ബാരലിന് 50.43 ഡോളറിലെത്തി. നവംബറില്‍ ഉത്പാദനം നിയന്ത്രിക്കാന്‍ ഒപെക് തീരുമാനിച്ചതിന് ശേഷമുള്ള താഴ്ന്ന വിലകളിലൊന്നാണിത്.

ജൂണിന് ശേഷവും ഉത്പാദന നിയന്ത്രണം തുടരുമോയെന്നു പഠിക്കുന്ന ഒപക് -ഒപെക് ഇതര ഉപസമിതി കഴിഞ്ഞ ദിവസം കുവൈത്തില്‍ യോഗം ചേര്‍ന്നിരുന്നു. കുവൈത്തിനു പുറമെ യുഎഇ, ഇറാഖ്, വെസ്വേല എന്നീ ഒപെക് ഇതര രാജ്യങ്ങളുമാണ് ഉപസമതിയിലുള്ളത്. സമയപരിധി നീട്ടുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കാനാണ് സമിതി തീരുമാനിച്ചത് ഉത്പാദന നിയന്ത്രണം ആറുമാസം കൂടി തുടരുമെന്നാണു സമിതി സൂചന നല്‍കിയതെങ്കിലും അത് എണ്ണ വിപണിയില്‍ പ്രതിഫലിച്ചില്ല. പകരം യു.എസ് ഉത്പാദനം ഉയര്‍ന്നതും യുഎസിലെ എണ്ണശേഖരം റെക്കോര്‍ഡിലെത്തിയതുമാണ് വിപണിയെ സ്വാധീനിച്ചത്.

നിയന്ത്രണം ആറുമാസം കൂടി തുടര്‍ന്നേക്കുമെന്നു സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഒപെക് രാജ്യങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ റഷ്യ അനുകൂല പ്രതികരണത്തിന് തയാറായില്ല. ജനുവരി ഒന്നു മുതല്‍ ഒപെക് – ഒപെക് ഇതര രാജ്യങ്ങള്‍ ചേര്‍ന്ന് പ്രതിദിനം 17 ലക്ഷം ബാരല്‍ ഉത്പാദനം കുറയ്ക്കാനായിരുന്നു തീരുമാനം. ഇത് ഒപെക് 96% പാലിച്ചപ്പോള്‍ ഇതര രാജ്യങ്ങള്‍ 65% എത്തിയിട്ടുള്ളൂ. വാഗ്ദാനം പൂര്‍ണമായി നടപ്പാക്കിയാല്‍ ഈ വര്‍ഷം മൂന്നാം പാദത്തോടെ വിപണി സ്ഥിരത കൈവരിക്കുമെന്നും ഉപസമിതി വിലയിരുത്തുന്നു. നിയന്ത്രണം നൂറു ശതമാനമാക്കാന്‍ എല്ലാ രാജ്യങ്ങളും പരിശ്രമിക്കണമെന്നും ഉപസമിതി അഭ്യര്‍ത്ഥിച്ചു. മേയ് 25ന് ചേരുന്ന ഒപെക് യോഗമാണ് നിയന്ത്രണം ആറു മാസം കൂടി തുടരണോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button