നോയ്ഡ: ആഫ്രിക്കന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ക്കു നേരെ വംശീയ അധിക്ഷേപം നടന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം നേടി. ഗ്രേറ്റര്‍ നോയിഡയില്‍ 12 വയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ടാണ് ആഫ്രിക്കന്‍ വംശജര്‍ക്ക് എതിരെ ആക്രമണം നടന്നത്. പ്യാരി മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനിറങ്ങിയ ആഫ്രിക്കന്‍ വംശജര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരെ വംശീയമായി അധിക്ഷേപിച്ചെന്നും പരാതി ഉണ്ട്.
ആഫ്രിക്കന്‍ വംശജരായ യുവതികള്‍ക്ക് നേരെയും അതിക്രമം നടന്നു. ചിലര്‍ക്ക് കയ്യേറ്റത്തില്‍ പരിക്കേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളെ നോയിഡയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.
നോയിഡയില്‍ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വംശീയാധിക്രമം ഉണ്ടായ സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം തേടി.
ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വംശീയാധിക്രമം ഉണ്ടായതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സുഷമ സ്വരാജിനെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 4 പേര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ട്. നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണം ഉണ്ടായതിനു പിന്നിലുള്ള കാരണം പൊലീസ് വിശദീകരിച്ചു.
കഴിഞ്ഞ ദിവസം 12 വയസ്സുള്ള മനീഷ് ഖാരി എന്ന വിദ്യാര്‍ത്ഥി ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. മയക്കുമരുന്നിന്റെ ഉപയോഗമാണ് മരണത്തിന് കാരണമായതായെന്നാണ് പോലീസിന്റെ നിഗമനം.
പ്രദേശത്ത് മയക്കുമരുന്ന് വിതരണം നടത്തുന്നത് ആഫ്രിക്കന്‍ വംശജരാണെന്നാണ് നാട്ടുകാരുടെ ആരോപണം.
ഡല്‍ഹിയില്‍ പഠനത്തിനായി വന്ന ആഫ്രിക്കന്‍ സ്വദേശികള്‍ താമസിയ്ക്കുന്നത് നോയിഡയില്‍ ആണ്. ഇവരുടെ കൈവശം മയക്കുമരുന്നും കഞ്ചാവും ഉണ്ടെന്നും ഇത് കുട്ടികള്‍ അടക്കമുള്ള തദ്ദേശവാസികള്‍ക്ക് വിതരണം ചെയ്യാറുണ്ടെന്നും നാട്ടുകാര്‍ ആരോപിയ്ക്കുന്നു. ഇതാണ് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ തദ്ദേശിയര്‍ ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം
Post Your Comments