NewsIndia

മലയാളി ജവാന്റെ മരണം; മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ കേസ്

ന്യൂഡല്‍ഹി: മലയാളി ജവാന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകക്കെതിരെ പൊലീസ് കേസെടുത്തു. ക്വന്റ് വെബ് ചാനലിലെ പൂനം അഗര്‍വാള്‍ എന്ന മാധ്യമ പ്രവര്‍ത്തകക്കെതിരായാണ് ഔദ്യോഗിക രഹസ്യം ചോര്‍ത്തുന്നതിനെതിരായ നിയമം ഉപയോഗിച്ച് നോയ്ഡ പൊലീസ് കേസ് ചാര്‍ജ് ചെയ്തത്.

ഇന്ത്യന്‍പീനല്‍ കോഡ് പ്രകാരം അതിക്രമിച്ച് കടക്കല്‍, കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് കൊട്ടാരക്കര എഴുകോണ്‍ സ്വശേിയായ റോയ് മാത്യുവിനെ ഉപേക്ഷിച്ച ബാരക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സൈന്യത്തില്‍ തന്റെ മേലുദ്യോഗസ്ഥായ കേണലിന്റെ വീട്ടുജോലികള്‍ ചേയ്യേണ്ടി വരുന്നുവെന്ന് ഒളികാമറയിലൂടെ പ്രതികരിച്ചത് വന്‍ വാര്‍ത്തയായതിന് പിന്നാലെയായിരുന്നു റോയ് മാത്യുവിന്റെ മരണം. എന്നാല്‍ ഒളികാമറ വിവരം പുറത്ത് വന്നതിനെ തുടര്‍ന്ന് തനിക്കെതിരേ നടപടി വന്നേക്കുമെന്ന് ഭയന്ന് ജവാന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് സൈന്യം നല്‍കിയിരുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button