ലക്‌നോ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ ജനക്കൂത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ആക്രമിക്കപ്പെട്ട നൈജീരിയന്‍ വിദ്യാര്‍ത്ഥി ട്വിറ്ററിലൂടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സഹായം തേടി. പതിവു പോലെ ഉടനടി വിഷയത്തില്‍ ഇടപെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എല്ലാ സഹായങ്ങളും ഉറപ്പുനല്‍കി.
പുറത്തുനിന്നെത്തിയ വിദ്യാര്‍ത്ഥികളെന്ന നിലയില്‍ നോയ്ഡയില്‍ ഞങ്ങളുടെ ജീവന്‍ ഭീഷണിയിലാണ്, ഉടന്‍ ഇടപെട്ട് സഹായിക്കണമെന്ന നൈജീരിയന്‍ വിദ്യാര്‍ത്ഥി സാദിഖ് ബെല്ലോയുടെ ട്വിറ്ററിലൂടെയുള്ള അപേക്ഷയിലാണ് വിദേശകാര്യ മന്ത്രാലയം ഇടപെട്ടത്.
തിങ്കളാഴ്ച പ്രദേശവായും പ്ലസ് ടു വിദ്യാര്‍ഥിയുമായ മനീഷ് ഖാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇവിടെയുള്ള ആഫ്രിക്കക്കാരില്‍ നിന്ന് വിദ്യാര്‍ത്ഥി മയക്കുമരുന്ന് അമിതമായ അളവില്‍ കഴിച്ചെന്നും ഇതേതുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും ആരോപിച്ചാണ് നാട്ടുകാര്‍ നൈജീരിയക്കാരെ ആക്രമിച്ചത്. വിദ്യാത്ഥിയുടെ മരണത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ നാട്ടുകാര്‍ അപ്പോള്‍ അവിടെ ഷോപ്പിംഗിനെത്തിയ വിദേശവിദ്യാര്‍ത്ഥകളെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഈ ആക്രമണത്തിലാണ് സാദിഖ് ബെല്ലോ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്നാണ് ബെല്ലോ, ഇന്ത്യന്‍ വിദേശകാര്യമന്ത്രിക്ക് ട്വിറ്റര്‍ സന്ദേശം അയച്ചത്.
ഇന്ത്യന്‍ സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് കഴിഞ്ഞതായും ഉടന്‍ നടപടിയുണ്ടാകുമെന്നും സുഷമ സ്വരാജ് ബെല്ലോയ്ക്ക് മറുപടി നല്‍കി. തൊട്ടുപിന്നാലെ താന്‍ സംസ്ഥാന മുഖ്യമന്ത്രി യോഗി ആതിദ്യനാഥുമായി സംസാരിച്ചെന്നും നടപടി തുടങ്ങിക്കഴിഞ്ഞതായും സുഷമാ സ്വരാജ് ടീറ്റ് ചെയ്തു. നിഷ്പക്ഷവും ശക്തവുമായ അന്വേഷണം വിഷയത്തില്‍ നടത്തുമെന്നും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ നല്‍കുമെന്നും യോഗി ആദിത്യനാഥ് ഉറപ്പു നല്‍കിയതായും സുഷമ സ്വരാജ് വ്യക്തമാക്കി.
Post Your Comments