ന്യൂഡല്‍ഹി/ ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്രതാനുഷ്ഠാനം തുടങ്ങി.ചൈത്ര നവരാത്രി ഉത്സവത്തിന് മുന്നോടിയായാണ് ഇരുവരും ലക്ഷകണക്കിന് ഭക്തര്‍ക്കൊപ്പം വ്രതാനുഷ്ഠാനം നടത്തുന്നത്.
ദുര്‍ഗ്ഗദേവിയുടെ ഭക്തരായ ഇരുവരും വര്‍ഷങ്ങളായി നവരാത്രി നാളുകളില്‍ വ്രതം അനുഷ്ഠിക്കുന്നുണ്ട്. 2014ലെ യു.എസ് സന്ദര്‍ശനവേളയിലും മോദി വ്രതം അനുഷ്ഠിച്ചത് വാര്‍ത്തയായിരുന്നു.
ഭക്ഷണം പൂര്‍ണ്ണമായും വര്‍ജ്ജിച്ചുള്ള വ്രതമാണ് ഇരുവരും അടുത്ത ഒന്‍പത് നാളുകള്‍ നോക്കുന്നത്.
ചൂടുവെള്ളവും നാരങ്ങാവെള്ളവും മാത്രമായിരിക്കും ഈ ദിവസങ്ങളില്‍ മോദി കഴിക്കുക. പാര്‍ലമെന്റില്‍ ജി.എസ്.ടി ബില്‍ പരിഗണിക്കുന്ന സമയത്തുകൂടിയാണ് മോദിയുടെ വ്രതം.
2014 ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജമ്മുവിലെ വസിനോദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതു മുതലാണ് മോദി ശക്തിദേവിയുടെയും ഭക്തനായത്.
അതേസമയം, യോഗി ആതിദ്യനാഥിന്റെ വ്രതാനുഷ്ഠാനം മോദിയുടേതുപോലെ അത്ര കര്‍ശനമല്ല. ഇടയ്ക്ക് അദ്ദേഹം പഴങ്ങളും പാലുല്‍പ്പന്നങ്ങളും കഴിക്കും.
Post Your Comments