രാജ്യത്തെ ഇ കൊമേഴ്സ് മേഖലയില്‍ മൂന്നാം സ്ഥാനത്തുള്ള സ്നാപ്ഡീലും ഒന്നാമനായ ഫ്ലിപ്പ്കാര്‍ട്ടും തമ്മില്‍ ലയനത്തിനൊരുങ്ങുന്നു. സ്നാപ്ഡീലില് വന്‍തുക നിക്ഷേപമുള്ള ജപ്പാന്റെ സോഫ്റ്റ്ബാങ്കാണ് ലയനതിനു പിന്നില്‍ എന്നാണ് റിപ്പോർട്ട്. ഇരു സ്ഥാപനങ്ങളും ലയിക്കുന്നതോടെ 105 കോടി ഡോളര്‍കൂടി സോഫ്റ്റ് ബാങ്ക് പുതിയതായി നിക്ഷേപിക്കുമെന്നും, ഇതോടെ പുതിയ സ്ഥാപനത്തിലെ 15 ശതമാനം ഓഹരികള്‍ സോഫ്റ്റ് ബാങ്കിന് സ്വന്തമാകുമെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടി കാട്ടുന്നത്.
രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയില്‍ ഫ്ളിപ്കാര്‍ട്ടാണ് ഒന്നാംസ്ഥാനത്തെങ്കിലും ശക്തമായ മത്സരമാണ് ആമസോണില്‍ നിന്ന് നേരിടുന്നത്. മൂന്നാംസ്ഥാനക്കാരായ സ്നാപ്ഡീലാകട്ടെ സ്ഥാനം നിലനിര്‍ത്താന്‍ പാടുപെടുകയുമാണ്. ഇന്റര്‍നെറ്റിന്റെ പ്രചാരം വര്‍ധിച്ചതോടെ രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയില്‍ വന്‍കുതിപ്പാണ് അടുത്തകാലത്തുണ്ടായത്. കടുത്ത മത്സരത്തില്‍ പിടിച്ചുനില്ക്കാന് വന്‍വിലക്കിഴിവ് നല്കിയതും സ്ഥാപനങ്ങള്‍ക്ക് വന്‍ നഷ്ടം നേരിടാൻ കാരണമായി.
Post Your Comments