ന്യൂഡൽഹി: ബംഗാളിൽ ഉയിർത്തെഴുനേൽപ്പിനു പുതിയ രൂപത്തിലും ഭാവത്തിലും സിപിഎം രംഗത്തെത്തുന്നു.പാർട്ടി ബംഗാളിൽ ആദ്യമായി കർഷക സംഘടന രൂപീകരിച്ചു.കൊൽക്കത്ത പ്ലീനത്തിലെ തീരുമാനം അനുസരിച്ചാണ് ഇത്. ഒട്ടേറെ സംസ്ഥാനങ്ങളിൽ സിപിഎം ന്റെ കർഷക സംഘടന പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവിടെ സിപിഎം പ്രത്യേകമായി കർഷക സംഘടന രൂപീകരിച്ചിരുന്നില്ല. ഇവിടുത്തെ കർഷകരുടെ സംഘടനയായ കിസാൻ സഭയ്‌ക്കൊപ്പമായിരുന്നു കർഷകരുടെ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നത്.
കർഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ സംഘടനയില്ലാതിരുന്നതാണ് നന്ദിഗ്രാം സിംഗൂൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണം എന്ന് പാർട്ടി വിലയിരുത്തൽ ഉണ്ട്. 30 വർഷക്കാലം ബംഗാൾ ഭരിച്ച കമ്മ്യൂണിസ്റ്റ് ഭരണം അപ്പാടെ തൂത്തെറിഞ്ഞാണ് തൃണമൂൽ കോൺഗ്രസ് അവിടെ ഭരണം പിടിച്ചത്. ഇപ്പോൾ ബിജെപിയും ചുവടുറപ്പിച്ചതാണ് പാർട്ടിയെ കൂടുതല്‍ പ്രവർത്തന ക്ഷമമാക്കാൻ തീരുമാനം എടുത്തത്.
Post Your Comments