വാഷിംഗ്ടണ്‍: ദക്ഷിണ ചൈനാക്കടലില്‍ നിര്‍മ്മിച്ച കൃത്രിമ ദ്വീപില്‍ ചൈന യുദ്ധവിമാനങ്ങള്‍ വിന്യസിക്കാന്‍ ഒരുങ്ങുകയാണെന്ന് യു.എസ് ഗവേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. സ്പാര്‍ട്ട്‌ലി ദ്വീപ് സമൂഹത്തിലെ പല ദ്വീപുകളിലായി നാവിക, വ്യോമ, റഡാര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സൗകര്യങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി ഏഷ്യ മാരിടൈം ട്രാന്‍പിരന്‍സി ഇന്‍ഷിയേറ്റീവാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ കപ്പല്‍ഗതാഗതം സുരക്ഷിതമാക്കാനുള്ള സജ്ജീകരണങ്ങളാണ് നടത്തിയിട്ടുള്ളതെന്നും സൈനികവത്കരിക്കുന്നു എന്ന അമേരിക്കന്‍ വാദം ശരിയല്ലെന്നും ചൈന പറയുന്നു.
സ്‌പോര്‍ട്ട്‌ലി ദ്വീപ് സമൂഹത്തിലെ ഫിയറി, സുബി ദ്വീപുകളില്‍ നൂതന നിരീക്ഷണ റഡാര്‍ സൗകര്യങ്ങളും വൂഡി ദ്വീപില്‍ ഒരു വര്‍ഷം മുമ്പ് മിസൈല്‍ വിക്ഷേപണ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ടെന്നും യുദ്ധവിമാനങ്ങള്‍ വിന്യസിക്കാന്‍ സാധിക്കുന്ന ഇവിടങ്ങളില്‍ സൈനിക സംവിധാനങ്ങള്‍ ഉടന്‍ സജ്ജമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments