ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യനാഥിന് ഒരു ഗുജറാത്ത് ബന്ധമുണ്ട്. ഒരു സംസ്ഥാന മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സംസ്ഥാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചല്ല പറയുന്നത്. ഒരു സന്യാസി കൂടിയായ ആതിദ്യനാഥിന്റെ ഗുരുഭായി (സഹോദരസ്ഥാനത്തുള്ള സന്യാസി) ഗുജറാത്തുകാരനാണ്. ഗുജറാത്തുകാരന്‍ എന്നതിന് അപ്പുറം ഇസ്ലാം മതവിശ്വാസത്തില്‍ ജനിച്ചശേഷം ഹിന്ദു സന്യാസിയായ ആള്‍ എന്ന നിലയിലാണ് ആതിദ്യനാഥിന്റെ ഗുരുഭായി മഹന്ത് ഗുലാബ്‌നാഥ് ബാപ്പു ശ്രദ്ധിക്കപ്പെട്ടത്.
യോഗി ആതിദ്യനാഥിന്റെ ഗുരുവായ മഹന്ത് അവൈദ്യനാഥ് ആണ് മഹന്ത് ഗുലാബ്‌നാഥ് ബാപ്പുവിന്റെയും ഗുരു. അങ്ങനെയാണ് യോഗി ആതിദ്യനാഥും മഹന്ത് ഗുലാബ്‌നാഥ് ബാപ്പുവും സഹോദരസന്യാസിമാരായത്. ഇസ്ലാംവിശ്വാസിയായിരുന്ന ഗുലാബ്‌നാഥ് ബാപ്പു 18 ാം വയസിലാണ് ദീക്ഷ സ്വീകരിച്ചത്. ഗുല്‍ മുഹമ്മദ് പത്താന്‍ എന്നായിരുന്നു പൂര്‍വാശ്രമത്തില്‍ അദ്ദേഹത്തിന്റെ പേര്.
2016 ഡിസംബര്‍ ആറിന് മഹന്ത് ഗുലാബ്‌നാഥ് ബാപ്പു മരിക്കുന്നതുവരെ വളരെ ശക്തമായ ബന്ധമായിരുന്നു അദ്ദേഹത്തിന് യോഗി ആതിദ്യനാഥുമായുണ്ടായിരുന്നത്. മഹന്ത് ഗുലാബ്‌നാഥ് ബാപ്പുവിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് യോഗി ആതിദ്യനാഥായിരുന്നു. മാത്രമല്ല, ഗുലാബ്‌നാഥ് ബാപ്പു നേതൃത്വം നല്‍കിയിരുന്ന വിസ്‌നഗറിലെ മഠത്തിലെ പുതിയ മേധാവിയെ നിയമിച്ചതും ആതിദ്യനാഥായിരുന്നു. വിസ്‌നഗറിലും വഡ്ഗാമിലുമായി നിരവധി ക്ഷേത്രങ്ങളും അന്നദാനപ്പുരകളും നടത്തുന്നുണ്ട് ഈ മഠം.
യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായതില്‍ ഏറെ സന്തോഷിക്കുന്ന വിസ്‌നഗറിലെ ആശ്രമവാസികള്‍. വര്‍ഷത്തില്‍ രണ്ടുമൂന്നു തവണയെങ്കിലും യോഗി ആതിദ്യനാഥ് തങ്ങളുടെ മഠം സന്ദര്‍ശിക്കുമായിരുന്നുവെന്നും ഗുരുവുമായി വളരെ ആഴത്തിലുള്ള ബന്ധമായിരുന്നു അദ്ദേഹത്തിനെന്നും ഗുലാബ്‌നാഥ് ബാപ്പുവിന്റെ ശിഷ്യര്‍ പറഞ്ഞു.
Post Your Comments