കണ്ണൂർ•കതിരൂർ മലാലിൽ കഴിഞ്ഞ ദിവസം രാത്രി കണ്ണൂർ ജില്ലാ യുവമോർച്ച സെക്രട്ടറി ശ്രീമതി ലസിതാ പലക്കലിന്റെ വീടിനു നേരെ ആക്രമണം നടന്നു. വീടിന്റെ ജനാലകളും വാതിലുകളും തകർത്ത ആക്രമികൾ ജനൽ ചില്ലുകളും മറ്റും വീട്ടുമുറ്റത്തെ കിണറ്റിൽ കൊണ്ടിട്ട് കിണർ ഉപയോഗശൂന്യമാക്കി. ഇതിന് മുൻപ് അഞ്ച് തവണ ഇവരുടെ വീടിന് നേരെ ആക്രമണമുണ്ടാകുകയും ഒരുതവണ വീടിനു നേർക്ക് ബോംബേറും കിണറ്റിലെ വെള്ളത്തിൽ വിഷം കലക്കുകയും ചെയ്യുകയുണ്ടായി.
യുവമോർച്ചയുടെ സജീവ പ്രവർത്തകയായ ലസിതയ്ക്കു സിപിഎം ന്റെ വധഭീഷണി നിലനിൽക്കേ ഇത്തരത്തിൽ നടക്കുന്ന അക്രമങ്ങൾക്കു പോലീസ് മൗനാനുവാദം നൽകുന്നു എന്ന് വ്യാപക പരാതി. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടും ഇന്നേവരെ ഒരു പ്രതിയെപോലും പിടികൂടിയിട്ടില്ല എന്നത് ഇതിലേക്ക് വിരൽ ചൂണ്ടുന്നു.
കേരളത്തിൽ അതിക്രമിച്ചു വരുന്ന ബിജെപി, സംഘ പ്രവർത്തകർക്ക് നേരെയുള്ള അക്രമത്തിൽ പാർട്ടി നീതിയുക്തമായി ഇടപെടുന്നില്ലെന്ന പരാതി പാർട്ടി പ്രവർത്തകർതന്നെ തുറന്നു പറയുന്നു. പാർട്ടി ഇനിയും ബലിദാനികളെ സൃഷ്ടിച്ചു വോട്ടു രാഷ്ട്രീയം ലക്ഷ്യമാക്കുന്നതായും ശക്തമായ ആക്ഷേപമുണ്ട്. സ്ത്രീകൾക്ക് നേരെയുള്ള ഇത്തരം സിപിഎം അക്രമങ്ങൾ എന്തുവിലകൊടുത്തും പ്രതിരോധിക്കുമെന്നു പ്രവർത്തകർ വ്യക്തമാക്കി.
വികെ ബൈജു.
Post Your Comments