KeralaNews

പ്രവാസിയായ മലയാളി യുവാവിന് നാട്ടിലും ദുബായിലും ഭാര്യമാര്‍ : ഭര്‍ത്താവിന്റെ കള്ളക്കളി വെളിച്ചത്താക്കിയത് ദുബായിലെ ഭാര്യ

കടുത്തുരുത്തി: ദുബായിലെ ഹോട്ടല്‍ ജീവനക്കാരനായ യുവാവ് അവിടെത്തന്നെയുള്ള മലയാളി യുവതിയെ വിവാഹം ചെയ്തശേഷം നാട്ടിലെത്തി മറ്റൊരു സ്ത്രീയെയും വിവാഹം ചെയ്തു. അടിക്കടി നാട്ടിലേയ്ക്കുള്ള ഭര്‍ത്താവിന്റെ പോക്കില്‍ സംശയം തോന്നിയ ദുബായ് ഭാര്യ നടത്തിയ അന്വേഷണത്തില്‍ കള്ളി വെളിച്ചത്തായി.

കേരളത്തിലെത്തിലെ ഭാര്യയെ നേരിട്ടു കണ്ട ദുബായ് ഭാര്യ ഭര്‍ത്താവിനെതിരേ പൊലീസില്‍ പരാതി നല്കിയിരിക്കുകയാണ്.
വെച്ചൂച്ചിറ കുംഭിത്തോട് സ്വദേശി അജേഷ് നായര്‍ക്കെതിരെയാണു ദുബായില്‍ ജോലിയുള്ള കടുത്തുരുത്തി സ്വദേശിനി പരാതി നല്‍കിയിരിക്കുന്നത്. തന്നെ വിവാഹം കഴിച്ചകാര്യം മറച്ചുവച്ച് നാട്ടിലെത്തി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത അജേഷിന്റെ പ്രവര്‍ത്തി വഞ്ചനയാണെന്ന് കടുത്തുരുത്തി പൊലീസിനു നല്കിയ പരാതിയില്‍ യുവതി ചൂണ്ടിക്കാട്ടുന്നു.
സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ: എംബിഎ ബിരുദധാരിയായ യുവതിയും ഹോട്ടലില്‍ ജീവനക്കാരനായ അജേഷും ദുബായില്‍ വച്ചാണ് പരിചയപ്പെടുന്നത്. സൗഹൃദം പ്രണയത്തിലേക്ക് നീങ്ങിയപ്പോള്‍ ഇരുവരും താമസം ഒന്നിച്ചാക്കി. ദുബായിലെ ക്ഷേത്രത്തില്‍ വച്ച് മാലയിട്ട് വിവാഹിതരായി. 2015 സെപ്റ്റംബറില്‍ നാട്ടിലെത്തിയ ഇരുവരും കാഞ്ഞിരപ്പള്ളിയിലെ ലോഡ്ജിലും താമസിച്ചു. ദുബായിലേക്കു മടങ്ങിയ ശേഷവും ജോലിയും താമസവും ഒരുമിച്ചായിരുന്നു.
ഇടയ്ക്ക് ഒരു തവണ അജേഷ് നാട്ടിലേക്കു തനിച്ചു പോയി. നാട്ടിലെത്തിയ അജേഷ് ഇവിടെയുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്ത നാട്ടിലും ആക്കി. എന്നിട്ടും ദുബായില്‍ വന്ന് തനിക്കൊപ്പം അജേഷ് താമസിക്കുകയും ഭാര്യാ ഭര്‍ത്താക്കന്മാരായി കഴിയുകയും ചെയ്തു.അജേഷിന്റെ ഫോണില്‍ നാട്ടിലെ വിവാഹത്തിന്റെ ഫോട്ടോ കണ്ടതും നാട്ടിലേക്കുള്ള അടിക്കടി യാത്രയുമാണ് തന്നെ അന്വേഷണത്തിനു പ്രേരിപ്പിച്ചതെന്നും ദുബായി ഭാര്യ വ്യക്തമാക്കി.

പരസ്പരം വഴക്കായതോടെ അജേഷ് തനിച്ചു നാട്ടിലേക്കു മടങ്ങി. കഴിഞ്ഞ ദിവസം യുവതിയും നാട്ടിലെത്തി. ബന്ധുക്കളുടെ എതിര്‍പ്പു മറികടന്നു ടാക്‌സി വിളിച്ച് അജേഷിന്റെ വീടു തേടി വെച്ചൂച്ചിറയിലേക്ക് എത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഒരു മണിയോടെ വെച്ചൂച്ചിറയിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ടാക്‌സി ഡ്രൈവര്‍ ഇവരെ രാത്രി തന്നെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ് ബന്ധുക്കളെ കൂട്ടിവരാന്‍ പറഞ്ഞ് ഇവരെ തിരിച്ചയച്ചു.
അതേസമയം,അജേഷ് കേരളത്തിലേ ഭാര്യയുമായി നാടുവിടുകയും ചെയ്തു.പൊലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്. തിരികെ ദുബൈയിലേക്ക് പോകാതിരിക്കാന്‍ പാസ്പോര്‍ട്ട് കണ്ടുകെട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button