സോള്‍ : സാംസങ് ഗാലക്സി നോട്ട്-7 കൂടുതല്‍ സ്മാര്‍ട്ടായി അന്താരാഷ്ട്ര വിപണിയില്‍ തിരിച്ചെത്തുകയാണ്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സാംസങിന്റെ ഈ സീരീസില്‍ പെട്ട ഫോണുകളുടെ ബാറ്ററി വിമാനത്തില്‍ പൊട്ടിത്തെറിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യത്യസമായ രീതിയില്‍ സമാന സംഭവങ്ങള്ആവര്ത്തിച്ചതോടെ വിമാനങ്ങളില്‍ ഈ സീരീസില്‍ പെട്ട ഫോണുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ സാംസങ് ഗ്യാലക്സിയുടെ മാര്‍ക്കറ്റ് ഇടിയുകയും ഫോണുകളെ കമ്പനി തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.
ഫോണിന്റെയും ബാറ്ററിയുടേയും പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിച്ചാണ് സാംസങ് ഗാലക്സി നോട്ട് 7 വീണ്ടും സ്മാര്‍ട്ടായി വിപണിയില്‍ എത്തിച്ചതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു
Post Your Comments