സ്‌കൂളില്‍ ഉച്ചഭക്ഷണം കിട്ടുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ ഇല്ലാത്ത 4.4 ലക്ഷം കുട്ടികളുടെ കണക്കുകള്‍ പുറത്തു വന്നു. ജാര്‍ഖണ്ഡ്, മണിപ്പൂര്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ സ്‌കൂളുകളിലെ കണക്കാണ് പുറത്ത് വന്നത്. ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ ഉച്ചഭക്ഷണം അനുവദിച്ചിട്ടുണ്ടായിരുന്നു. ഈ മാസം മുതല്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം കിട്ടുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുകയാണെന്ന് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഉത്തരവിനെതിരെ പല കോണില്‍ നിന്നും എതിര്‍പ്പുകള്‍ വന്നിരുന്നു.
2015-16, 2016-17 കണക്കുകള്‍ മാനവശേഷി വികസനമന്ത്രാലയത്തിന് ഈ മൂന്നു സംസ്ഥാനങ്ങളും കൊടുത്ത കണക്കുകള്‍ പ്രകാരം ഇല്ലാത്ത കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി അധിക തുക അനുവദിക്കുന്നതായി കണ്ടെത്തി. ഉദാഹരണത്തിന് ആന്ധപ്രദേശില്‍ 29 ലക്ഷം സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികളുടെ പേരുകള്‍ ആധാറുമായി ബന്ധിപ്പിച്ചപ്പോള്‍ ഇതില്‍ 2.1 ലക്ഷം കുട്ടികള്‍ പേപ്പറില്‍ മാത്രം ഉള്ളവരായി കണ്ടെത്തി. ഇവരുടെ പേരുകള്‍ പിന്നീട് ഒഴിവാക്കി. ജാര്‍ഖണ്ഡില്‍ 2.2 ലക്ഷം വിദ്യാര്‍ത്ഥികളുടെ പേരുകള്‍ ഇതേപോലെ സ്‌കൂള്‍ റെക്കോര്‍ഡുകളില്‍ നിന്ന് ഒഴിവാക്കി. മണിപ്പൂരില്‍ ഇതേപോലെ ഇല്ലാത്ത 1500 കുട്ടികളെ സ്‌കൂള്‍ റെക്കോര്‍ഡില്‍ നിന്ന് ഒഴിവാക്കി.
11.5 കോടി സ്‌കൂളിലായി 13.16 കോടി കുട്ടികളുണ്ട്. ഇവരില്‍ 10.3 കോടി കുട്ടികളാണ് 2015-16 കാലഘട്ടങ്ങളില്‍ ഉച്ചഭക്ഷണത്തിന്റെ ഗുണഭോക്താക്കളായത്. വ്യാജഗുണഭോക്താക്കളെ ഒഴിവാക്കിയപ്പോള്‍ കിട്ടിയ ലാഭത്തിന്റെ കണക്കുകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കേരള ജനറല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പഠനത്തില്‍ ആധാര്‍ നമ്പര്‍ കുട്ടികളുടെ റെക്കോര്‍ഡുമായി നോക്കിയപ്പോള്‍ 3892 അധ്യാപകര്‍ അധികം ഉണ്ടായിരുന്നു. ഓരോ 45 കുട്ടികള്‍ക്കും ഒരു ടീച്ചര്‍ എന്ന കണക്കിലാണ് സംസ്ഥാനം അനുവദിക്കുന്നത്. അതുകൊണ്ടു തന്നെ പുതിയ ടീച്ചിംഗ് പോസ്റ്റ് കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനം അംഗീകരിച്ചിട്ടില്ല. ്അതുകൊണ്ടു തന്നെ 540 കോടി ദേശീയ നീക്കിയിരുപ്പാണ് ലഭിച്ചത്.
ഇന്ത്യയിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലായി ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ 11 കോടി കുട്ടികള്‍ ഉണ്ട്. അതില്‍ 30 % കുട്ടികള്‍ക്ക് മാത്രമേ ആധാര്‍ കാര്‍ഡ് ഉള്ളൂ. അടുത്ത വര്‍ഷത്തോടെ ആധാര്‍ എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നത്. ഇനിയുള്ള കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉറപ്പ് വരുത്തുമെന്നും, ഇത്രയും ഇല്ലാത്ത കുട്ടികള്‍ക്ക് ചിലവായ തുക എവിടേക്ക് പോയെന്ന് കണ്ടുപിടിക്കുമെന്നും, സ്‌കൂളുകളിലെ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ മേധാവി എബിപി പാണ്ഡേ പറഞ്ഞു. എല്‍പിജി , സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍ പദ്ധതികള്‍ എന്നിവയില്‍ ആധാര്‍ ബന്ധിപ്പിച്ചതു കൊണ്ട് കഴിഞ്ഞ രണ്ടരവര്‍ഷം കൊണ്ട് സര്‍ക്കാരിന് 49,000 കോടി രൂപ ലാഭം ഉണ്ടാക്കാന്‍ സാധിച്ചു.
Post Your Comments