ന്യൂഡല്‍ഹി: മിന്നലാക്രമണങ്ങള്‍ (സര്‍ജിക്കല്‍ സ്‌ട്രൈക്ക് ) നടത്തുന്നതിന് ഇന്ത്യന്‍ സൈന്യത്തിനു മുന്നില്‍ വിലങ്ങുതടിയായി സാങ്കേതികപ്രശ്‌നങ്ങള്‍. സൈന്യത്തിന്റെ ഹെലികോപ്റ്ററുകളും യുദ്ധഭൂമിയിലെ സൈനികരും തമ്മില്‍ ബന്ധപ്പെടാനുള്ള സാങ്കേതികസംവിധാനത്തിന്റെ പ്രവര്‍ത്തനം വളരെ മോശമാണെന്നും മിന്നലാക്രമണം പോലുള്ള യുദ്ധതന്ത്രങ്ങളില്‍ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ആര്‍മി ഡിസൈന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സൈനിക മേഖലയിലെ ഗവേഷണം പ്രോത്സാഹിപ്പിക്കാനും സൈന്യത്തിന്റെ ആവശ്യങ്ങള്‍ക്ക് സ്വകാര്യകമ്പനികളുമായുള്ള ഇടനിലയ്ക്കാരുമായി മോദി സര്‍ക്കാര്‍ ; ആവിഷ്‌ക്കരിച്ച പദ്ധതിയാണ് എഡിബി.
സന്ദേശങ്ങള്‍ കൈമാറാനുള്ള സംവിധാനത്തിലുള്ള ഈ പരിമിതി യുദ്ധതന്ത്രങ്ങളില്‍ പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതുപോലുള്ള 28 പ്രശ്‌നങ്ങളാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. എഡിബിയുടെ കഴിഞ്ഞ റിപ്പോര്‍ട്ടില്‍ 50 പ്രശ്‌നങ്ങളായിരുന്നു കണ്ടെത്തിയിരുന്നത്.
ദൗത്യം കൃത്യമായി പൂര്‍ത്തീകരിക്കാന്‍ പൈലറ്റിന് കരസേനയുടെ കൃത്യമായ സ്ഥാനം കണ്ടെത്തേണ്ടത് അത്യാവശ്യമാണ് – സൈനിക മേധാവി ബിപിന്‍ റാവത്ത് തയാറാക്കിയ, 72 പേജുകളുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്താണ് പ്രശ്‌നം എന്ന് കണ്ടെത്തുന്നതിനായി കേന്ദ്രം അടിയന്തിര നടപടി സ്വീകരിയ്ക്കാന്‍ ഉത്തരവിട്ടു.
Post Your Comments