നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വേനല്‍ക്കാല സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ഒക്ടോബര്‍ 28 വരെയാണ് പ്രാബല്യം. പ്രതിവാര സര്‍വീസുകളുടെ എണ്ണം 1314 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്.
ഡല്‍ഹിയിലേയ്ക്ക് എയര്‍ ഇന്ത്യ പുതിയ പ്രതിദിന സര്‍വീസ് ആരംഭിച്ചു. ദിവസവും ഉച്ചയ്ക്ക് 4.10 ന് കൊച്ചിയിലെത്തി 4.55 നു മടങ്ങും. കൊല്‍ക്കത്ത-കൊച്ചി ഇന്‍ഡിഗോ പുതിയ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാത്രി 9.45 ന് കൊല്‍ക്കത്തയില്‍ നിന്നെത്തുന്ന വിമാനം പിറ്റേന്ന് ഉച്ചയ്ക്ക് 1.05 ന് മടങ്ങും.
അഹമ്മദാബാദിലേയ്ക്ക് നേരിട്ട് ഏഴും മുംബൈ വഴി ഏഴും സര്‍വീസുകള്‍ പട്ടികയിലുണ്ട്. തിരുവനന്തപുരം -കൊച്ചി-തിരുവനന്തപുരം റൂട്ടില്‍ നിലവിലുള്ള പ്രതിദിന സര്‍വീസുകള്‍ക്കു പുറമെ ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസുകള്‍ ഉണ്ടാകും. ഹൈദ്രാബാദ് -കൊച്ചി – ചെന്നൈ, ബംഗളൂരു-കൊച്ചി-ബംഗളൂരു റൂട്ടുകളില്‍ ഇന്‍ഡിഗോ പ്രതിദിന സര്‍വീസുകള്‍ നടത്തും.
രാജ്യാന്തര സെക്ടറില്‍ ഏറ്റവും അധികം സര്‍വീസുകള്‍ ഉള്ളത് ദുബായിലേയ്ക്കാണ്. ആഴ്ചയില്‍ 60 സര്‍വീസുകളാണ് ഉള്ളത്. ഷാര്‍ജ, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേയ്ക്ക് 35 സര്‍വീസുകള്‍ വീതമുണ്ട്.
എയര്‍ ഇന്ത്യ മാത്രം ആഴ്ചയില്‍ 82 രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്നുണ്ട്. സ്‌പൈസ് ജെറ്റ് സര്‍വീസുകളുടെ എണ്ണം 28 ല്‍ നിന്ന് 42 ആയി ഉയര്‍ത്തി. ഷാര്‍ജയിലേയ്ക്ക് അധിക പ്രതിദിന സര്‍വീസുകളും ഏര്‍പ്പെടുത്തി. ഇന്‍ഡിഗോ സര്‍വീസുകളുടെ എണ്ണം 224 ല്‍ നിന്ന് 252 ആക്കി വര്‍ധിപ്പിച്ചു
Post Your Comments