വാഹനത്തിനകത്തുള്ള എല്ലാവർക്കും ജൂലൈ മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കാനൊരുങ്ങി യുഎഇ. ഡ്രൈവർക്കും മുൻ സീറ്റിലുള്ളവർക്കും മാത്രമായിരുന്നു നിലവിൽ സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കിയിരുന്നത്. നിയമം നടപ്പിലായ ശേഷം സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഓരോ യാത്രക്കാരനില്‍ നിന്നും 400 ദിര്‍ഹം വീതം പിഴ ഈടാക്കും. വാഹനം ഓടിക്കുന്നയാള്‍ക്കായിരിക്കും ഈ പിഴ ശിക്ഷ ലഭിക്കുക. അതിനാൽ എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് ഡ്രൈവറാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇതോടൊപ്പം തന്നെ ത്തു വയസിന് താഴെയുള്ള കുട്ടികള്‍ വാഹനത്തിന്റെ മുന്‍വശത്ത് ഇരിക്കാന്‍പാടില്ലെന്നും, 145 സെന്റീമീറ്ററില്‍ കുറവ് ഉയരമുള്ള മുതിര്‍ന്നവരും മുന്‍വശത്തെ സീറ്റില്‍ ഇരിക്കാന്‍ പാടില്ലെന്നും നിയമത്തില്‍ നിഷ്കർഷിക്കുന്നു. ഈ നിയമം പാലിക്കാതിരുന്നാലും പിഴ ശിക്ഷ ലഭിക്കും.നാല് വയസിന് താഴെയുള്ള കുട്ടികള്‍ക്കെല്ലാം കാറില്‍ പ്രത്യേക ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാണ്. ഇത്തരം ചൈല്‍ഡ് സീറ്റില്ലെങ്കില്‍ 400 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയന്റുകളും ലഭിക്കും.
Post Your Comments