KeralaNews

എ.കെ ശശീന്ദ്രന് പകരക്കാരന്‍ ഉണ്ടാകില്ല

തിരുവനന്തപുരം : ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ച സാഹചര്യത്തില്‍ പകരം മന്ത്രി ഉണ്ടായേക്കില്ല. തിടുക്കത്തില്‍ ശശീന്ദ്രന് പകരം മന്ത്രി വേണ്ടെന്നാണ് സി.പി.എമ്മിന്റെ തീരുമാനം. എന്‍സിപിയുടെ മറ്റൊരു എംഎല്‍എയായ തോമസ് ചാണ്ടിയെ മന്ത്രി ആക്കണമെന്നു പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എ.കെ ശശീന്ദ്രനോട് രാജിവെക്കാന്‍ എന്‍.സി.പിയോ ഇടതുമുന്നണിയോ ആവശ്യപ്പെട്ടിരുന്നില്ല, മന്ത്രിയോട് സ്വയം തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഗതാഗതവകുപ്പ് സി.പി.എം ഏറ്റെടുക്കണമെന്നും അഭിപ്രായമുണ്ട്. അതേസമയം ലൈംഗിക ചൂഷണം സംബന്ധിച്ചു ശശീന്ദ്രനെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നു പൊലീസ് വൃത്തങ്ങളും വ്യക്തമാക്കി. അതേസമയം മന്ത്രിയുടെ രാജിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ ഉടന്‍ അന്വേഷണത്തിന് ഉത്തരവിട്ടേക്കും. ടെലിഫോണ്‍ സംഭാഷണം സംബന്ധിച്ചു ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സര്‍ക്കാരും ഇടതുമുന്നണി നേതാക്കളും സംശയിക്കുന്നത്. ഈ ഗൂഢാലോചന നടന്നത് എന്‍.സി.പിക്കുള്ളില്‍ തന്നെ ആണോ എന്ന കാര്യവും അന്വേഷിക്കും.

shortlink

Post Your Comments


Back to top button