തിരുവനന്തപുരം : ആരോപണങ്ങളെത്തുടര്‍ന്ന് പിണറായ് സര്‍ക്കാറില്‍ നിന്നും ഒരു വര്‍ഷത്തിനിടെ പുറത്തുപോകുന്ന രണ്ടാമത്തെ മന്ത്രിയാണ് എ.കെ.ശശീന്ദ്രന്‍. ഒരു സ്ത്രീയുമായി ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന് ഒരു ടെലിവിഷന്‍ ചാനലില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് രാജി. മന്ത്രി പദവി ദുരുപയോഗം ചെയ്ത് ബന്ധുക്കളെ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇ.പി.ജയരാജനാണ് പിണറായി മന്ത്രിസഭയില്‍ നിന്നും ആദ്യം പടിയിറങ്ങിയത്.
ഇ.പി.ജയരാജന്‍ വ്യവസായ മന്ത്രിയായിരിയ്‌ക്കെ ഭാര്യസഹോദരിയും എം.പിയുമായ പി.കെ.ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കെ.എസ്‌ഐ.ഇയുടെ എം.ഡിയുടെ എം.ഡിയായി നിയമിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിവാദമായതോടെ മുഖ്യമന്ത്രി ഇടപ്പെട്ട് നിയമനം റദ്ദാക്കി. ഇതിനു പിന്നാലെ കൂടുതല്‍ ബന്ധുനിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരികയും ചെയ്തു. ജയരാജന്റെ ബന്ധു ദീപ്തി നിഷാദിനെ കേരള ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് ജനറല്‍ മാനേജരായി നിയമിച്ചതും വെളിച്ചത്തു വന്നു. സംഭവം വിവാദമായതോടെ ദീപ്തി രാജി വെച്ചിരുന്നു.
Post Your Comments