ന്യൂഡൽഹി: ബാങ്കുകളുടെ കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാനുള്ള നടപടികൾ ശക്തമാക്കി. കേന്ദ്ര ധനമന്ത്രാലയ ഉന്നത വൃത്തങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നേതൃത്വത്തിൽ ഈ നടപടികൾക്കായി നിയമപരിഷ്‌കാരങ്ങൾ നടത്തും. ഏപ്രില്‍- ഡിസംബര്‍ കാലയളവിലെ ബാങ്കുകളിലെ കിട്ടാക്കടങ്ങള്‍ ഒരു ലക്ഷം കോടിയാണെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ട്.
വിവിധ ബാങ്കുകളില്‍ നിന്ന് ഒരാള്‍ വായ്പയെടുത്ത് തിരിച്ചടച്ചിട്ടില്ലെങ്കിൽ ഇത് തിരിച്ചുപിടിക്കുന്നതിനായി ഈ ബാങ്കുകള്‍ തമ്മില്‍ ഒരു ഫോറം ഉണ്ടാക്കിയെടുക്കും (ജോയിന്റ് ലെന്‍ഡേഴ്‌സ് ഫോറം). ബാങ്കുകള്‍ക്ക് 100 കോടിയില്‍ കൂടുതല്‍ കിട്ടാക്കടമുണ്ടെങ്കിലാണ് ഈ ഫോറം രൂപീകരിക്കുക. വായ്പയെടുത്തവര്‍ക്ക് ഒറ്റത്തവണയിലൂടെ മുഴുവന്‍ തുകയും അടയ്ക്കാനും അനുമതി നല്‍കുന്നുണ്ട്. ഇല്ലെങ്കില്‍ ലേലം ഉള്‍പ്പടെയുള്ള മറ്റ് നടപടികളിലേക്ക് ബാങ്കുകൾ നീങ്ങും. ഈ നടപടികളില്‍ എന്തെങ്കിലും വീഴ്ച്ചയുണ്ടാകുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി ഓവര്‍സൈറ്റ് കമ്മിറ്റിക്ക് (ഒസി) രൂപം നല്‍കാനും നിർദേശമുണ്ട്.
Post Your Comments