Health & Fitness

ഈ കാപ്പി കുടിച്ചാല്‍ ചിലപ്പോള്‍ മരണം വരെ സംഭവിക്കാം, ധൈര്യമുണ്ടോ രുചിച്ച് നോക്കാന്‍?

അഡലെയ്ഡ് (ഓസ്ട്രേലിയ): ഒരു ഗ്ലാസ് കാപ്പിയില്‍ ശരാശരി 60 മില്ലി ഗ്രാം കഫീനാണ് അടങ്ങിയിരിക്കുന്നത്. അങ്ങനെയിരിക്കെ ഇതിന്റെ 80 മടങ്ങ് അധികം കഫീന്‍ അടങ്ങിയിരിക്കുന്ന ഒരു കാപ്പിയെ കുറിച്ച് ആലോചിക്കാന്‍ കഴിയുമോ? ‘ആഷിക്കാര്‍ കോഫി’ അങ്ങനെയാണ്. കുടിച്ചാല്‍ ഒരു പക്ഷെ മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള കാപ്പി. ഇതിലടങ്ങിയിരിക്കുന്ന കഫീന്റെ അളവ് അഞ്ച് ഗ്രാം ആണ്.

ഒരു കപ്പ് കാപ്പി കുടിച്ചാല്‍ തന്നെ തലക്ക് പിടിക്കുന്ന ആളുകള്‍ അപ്പോള്‍ ഇത് കുടിച്ചാല്‍ എന്താകും സ്ഥിതി. യഥാര്‍ത്ഥത്തില്‍ ഇത് നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാര്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. ഈ കാപ്പി കുടിച്ചാല്‍ തലക്ക് പിടിക്കുന്നത് മാത്രമല്ല രണ്ട് മൂന്ന് ദിവസം ഉറക്കവും കാണില്ല.

ഇനി കുടിക്കേണ്ട രീതി എങ്ങനെയാണാണെന്ന് വെച്ചാല്‍ ഒരിക്കല്‍ പോലും ഒറ്റ വലിക്കോ ഒരു ദിവസം കൊണ്ടോ ഇത് കുടിക്കരുത്. ഓരോ സിപ്പ് ഇടക്കിടക്ക് എടുത്ത് രണ്ട് മൂന്ന് ദിവസം കൊണ്ട് വേണം ഇത് കുടിക്കാന്‍. കട്ടന്‍ കാപ്പി തണുപ്പിച്ച കോഫീ ഐസ് ക്യൂബുമായി കൂട്ടിച്ചേര്‍ത്താണ് ഇത് നിര്‍മ്മിക്കുന്നത്

നിലവില്‍ ഓസ്ട്രേലിയയിലെ അഡലെയ്ഡില്‍ മാത്രമാണ് ഇത് ലഭിക്കുന്നത്. ആര്‍ക്കെങ്കിലും കാപ്പി വേണമെങ്കില്‍ അവിടെ പോയി കുടിക്കണം

shortlink

Post Your Comments


Back to top button